Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsIndia

തീരദേശ നിയമങ്ങൾ ലംഘിച്ചെന്ന കേസിൽ എം.ജി. ശ്രീകുമാന്റെ കെട്ടിടത്തിനെതിരെയും കോടതി പിടിമുറുക്കുന്നു

അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ കണ്ടെത്തിയിട്ടും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യേണ്ടെന്നും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓംബുഡ്‌സ്‌മാന്‍ അന്വേഷിച്ചാല്‍ മതിയെന്നുമുള്ള അഡീഷണല്‍ വിജിലന്‍സ് ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ നിലപാടാണ് കോടതിയെ ചൊടിപ്പിച്ചത്.

മൂവാറ്റുപുഴ: തീരദേശ നിയമങ്ങള്‍ ലംഘിച്ച്‌ ഗായകന്‍ എം.ജി. ശ്രീകുമാര്‍ കെട്ടിടം നിര്‍മിച്ചെന്ന കേസ് വിജിലന്‍സ് തന്നെ അട്ടിമറിക്കുകയാണോ എന്ന് വിജിലന്‍സ് കോടതി. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ കണ്ടെത്തിയിട്ടും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യേണ്ടെന്നും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓംബുഡ്‌സ്‌മാന്‍ അന്വേഷിച്ചാല്‍ മതിയെന്നുമുള്ള അഡീഷണല്‍ വിജിലന്‍സ് ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ നിലപാടാണ് കോടതിയെ ചൊടിപ്പിച്ചത്.

സമാനമായ കുറ്റകൃത്യങ്ങളുടെ പേരില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയും സുപ്രീം കോടതി വളരെ ഗൗരവമായി ഇതിനെ കാണുകയും ചെയ്യുമ്പോള്‍, ഈ കേസിലെന്താണ് മറിച്ചൊരു നിലപാടെന്ന് കോടതി ചോദിച്ചു.പരാതിയില്‍ കഴമ്പുണ്ടെന്നും കേസെടുത്ത് അന്വേഷിക്കേണ്ടതാണെന്നും രണ്ടുവട്ടം വിജിലന്‍സ് ആവശ്യപ്പെട്ടിട്ടും വിജിലന്‍സ് ഡയറക്ടറും അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനും ഇത് അംഗീകരിച്ചില്ല. വിജിലന്‍സ് അന്വേഷിക്കേണ്ടതില്ലെന്ന എ.ഡി.പി.യുടെ നിയമോപദേശവും വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവും ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു ജഡ്ജി ഡോ. ബി. കലാം പാഷ വിജിലന്‍സിനെതിരേ രൂക്ഷ വിമര്‍ശമുന്നയിച്ചത്.

ഞാൻ വെട്ടൊന്ന് മുറി രണ്ട് എന്ന പ്രകൃതക്കാരനാണ്, അത്‌ രാഷ്ട്രീയത്തിനു ചേർന്നതല്ല, രാഷ്ട്രത്തിൽ നിന്നകന്നു പോകുന്നവരെ രാഷ്ട്ര ഹൃദയത്തിലേക്ക് തിരിച്ചടുപ്പിക്കലാണ് നമ്മുടെ ജോലി: തനിക്കായി വാദിച്ചവരോട് അലി അക്ബർ പറയുന്നു

എറണാകുളം നഗരം കഴിഞ്ഞ ദിവസം വെള്ളക്കെട്ടിലായത് വിജിലന്‍സ് കാണുന്നില്ലേ? ഇതാണ് ഉത്തരവാദപ്പെട്ട നിയമ സംവിധാനത്തിന്റെ സ്ഥിതിയെങ്കില്‍, എങ്ങനെ കായല്‍ അവശേഷിക്കും -കോടതി ചോദിച്ചു.കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാര്‍ അടക്കം 10 പേര്‍ക്കെതിരേ 2017 ഡിസംബറില്‍ ഫയല്‍ ചെയ്ത കേസാണിത്.മുളവുകാട് പഞ്ചായത്ത് മുന്‍ സെക്രട്ടറിമാരായ കെ. പത്മിനി, പി.എം. ഷഫീക്‌, ജെസി ചെറിയാന്‍, കെ.വി. മനോജ്, എസ്. കൃഷ്ണകുമാരി, പി.എസ്. രാജന്‍, സലീമ, ആര്‍. മണിക്കുട്ടി എന്നിവരാണ് പ്രതികള്‍.

അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.പി. സൈനബ ബീവി 9-ാം പ്രതിയും എം.ജി. ശ്രീകുമാര്‍ 10-ാം പ്രതിയുമാണ്. മുളവുകാട് പഞ്ചായത്തിലെ ബോള്‍ഗാട്ടിക്ക് സമീപം 10 സെന്റ് സ്ഥലത്താണ് ഇരുനില മന്ദിരം നിര്‍മിച്ചത്. കോടതി ഉത്തരവുപ്രകാരം പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് മധ്യമേഖലാ എസ്.പി. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ശുപാര്‍ശയോടെ വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ടയച്ചു.കെട്ടിടം പൊളിക്കാന്‍ എം.ജി. ശ്രീകുമാറിന് പഞ്ചായത്ത്‌ സെക്രട്ടറി നോട്ടീസ് നല്‍കിയെങ്കിലും അത് തദ്ദേശ സ്വയംഭരണ ട്രിബ്യൂണല്‍ സ്റ്റേ ചെയ്തിരിക്കുകയാണെന്നും അവസാന തീരുമാനം വരുംവരെ കേസെടുക്കേണ്ടെന്നും ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.കേസില്‍ ഹര്‍ജിക്കാരന് ആക്ഷേപം ഫയല്‍ ചെയ്യാന്‍ കോടതി നവംബര്‍ 20 വരെ സമയം അനുവദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button