CricketLatest NewsNews

ഇന്ത്യ- ബംഗ്ലാദേശ് ടി-20 പരമ്പര: ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് തന്നെ ടീമിൽ തുടരും

ന്യൂഡൽഹി: ഇന്ത്യ- ബംഗ്ലാദേശ് ടി-20 പരമ്പരയിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് തന്നെ ടീമിൽ തുടരുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ സീരീസിലെ മോശം പ്രകടനം പന്തിൻ്റെ സ്ഥാനത്തിന് ഇളക്കം തട്ടിക്കില്ലെന്നാണ് സാധ്യത. ബാക്കപ്പ് വിക്കറ്റ് കീപ്പറായി ലോകേഷ് രാഹുലിനെയും സഞ്ജു സാംസണിനെയും പരിഗണിക്കുന്നുണ്ടെന്നും സൂചനയുണ്ട്.

ALSO READ: ഉപതെരഞ്ഞെടുപ്പ് പരാജയം; കോൺഗ്രസ്സിൽ പോര് മുറുകുന്നു; പൊട്ടിത്തെറിച്ച് നേതാക്കൾ

ബാക്കപ്പ് വിക്കറ്റ് കീപ്പർ പരിഗണയിൽ കർണാടക ബാറ്റ്സ്മാൻ ലോകേഷ് രാഹുലും കേരള താരം സഞ്ജു സാംസണും ഉണ്ട്. ഇരുവരും ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയിരുന്നു. ധോണിക്ക് പകരക്കാരനെന്ന വിശേഷണം നിലവിൽ പന്തിനാണെന്നും ഒരു സീരീസിലെ മോശം പ്രകടനം അദ്ദേഹത്തിൻ്റെ കഴിവ് കുറച്ചു കാണിക്കുന്നില്ലെന്നുമാണ് സെലക്ഷൻ കമ്മറ്റിയുടെ നിലപാട്.

ALSO READ: ബ്രെക്‌സിറ്റ് കരാർ: കരാറിന് അംഗീകാരം ലഭിച്ചതിനുള്ള ആവേശത്തിൽ ജോണ്‍സണ്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു

സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി പരിഗണിക്കുകയാണെങ്കിൽ കോലി ഇറങ്ങുന്ന മൂന്നാം നമ്പറിൽ തന്നെ സഞ്ജു ഇറങ്ങിയേക്കും. അതേ സമയം, രാഹുൽ ബാക്കപ്പ് കീപ്പറാവുമെന്നും സഞ്ജു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി ടീമിലെത്തുമെന്നും മറ്റു ചില റിപ്പോർട്ടുകളുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ എല്ലാ മത്സരത്തിലും വിക്കറ്റ് കീപ്പ് ചെയ്യാത്ത സഞ്ജുവിനെ അത്തരത്തിലാവും പരിഗണിക്കുക. വിജയ് ഹസാരെ ട്രോഫിയിലും സഞ്ജുവും മൊഹമ്മദ് അസ്‌ഹറുദ്ദീനും മാറിമാറിയാണ് വിക്കറ്റ് സംരക്ഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button