മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തില്‍ ആദ്യ രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫിന് വന്‍ ലീഡ്. പ്രതീക്ഷിച്ചതിലും വന്‍ നേട്ടമാണ് ഇപ്പോള്‍ യുഡിഎഫ് നേടിയിരിക്കുന്നത്. ആദ്യ രണ്ട് റൗണ്ടുകളിലായി യുഡിഎഫ് പ്രതീക്ഷിച്ചിരുന്നത് 2500 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നെങ്കിലും 2714 വോട്ടുകളുടെ ലീഡാണിപ്പോള്‍ നേടിയിരിക്കുന്നത്.
8856 വോട്ടുകളാണ് എം സി കമറുദ്ദീന് ലഭിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് ബിജെപിയുടെ രവീശ തന്ത്രി കുണ്ഠാറിന് 6142 വോട്ടുകള്‍ ലഭിച്ചു. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈയ്ക്ക് 2920 വോട്ടുകള്‍ മാത്രമേ നേടാനായിട്ടുള്ളൂ. കഴിഞ്ഞ തെരഞ്ഞടുപ്പിന്റെ അതേ അവസ്ഥയിലാണ് ഇപ്പോള്‍ മഞ്ചേശ്വരമുള്ളത്. അമ്പലക്കമ്മിറ്റി പ്രസിഡന്റും വിശ്വാസിയുമായ ശങ്കര്‍ റൈയെ സിപിഎം കളത്തിലിറക്കിയിട്ടും മൂന്നാം സ്ഥാനത്തേക്ക് താഴുകയായിരുന്നു. ബിജെപി ജയിച്ചാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലെന്ന പ്രചാരണം ഫലിച്ച സന്തോഷത്തിലാണ് യുഡിഫ്. ന്യൂനപക്ഷവോട്ടുകള്‍ കൃത്യമായി ഏകീകരിക്കപ്പെട്ടിരിക്കുന്നതിന്റെ സൂചനകള്‍ മണ്ഡലത്തില്‍ വ്യക്തമാണ്.
ALSO READ: ഹരിയാനയിൽ കോൺഗ്രസ്സ് ലീഡ് ഉയർത്തുന്നു ; ഇഞ്ചോടിഞ്ചു പോരാട്ടം
അതേസമയം ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മുതല്‍ തന്നെ ലീഗ് പ്രവര്‍ത്തകര്‍ മഞ്ചേശ്വരത്ത് ആഹ്‌ളാദപ്രകടനം ആരംഭിച്ചിരുന്നു. ഇടയ്ക്ക് നേതാക്കള്‍ ഇടപെട്ട് അണികളുടെ ആഹ്ലാദപ്രകടനം നിര്‍ത്തി വയ്പിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിന്മാറാത്ത അവസ്ഥയാണ്. ആദ്യ രണ്ട് റൗണ്ടുകളില്‍ എണ്ണുന്ന മഞ്ചേശ്വരം പഞ്ചായത്തിലെ 29 ബൂത്തുകളില്‍ ആദ്യ രണ്ട് റൗണ്ടില്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 3700 വോട്ടുകള്‍ യുഡിഎഫിന് കിട്ടിയിരുന്നു. 2016-ല്‍ 1800 വോട്ടുകളായി ഇത് കുറഞ്ഞു.
ALSO READ: മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതിയുടെ അഭിനന്ദനം
അഞ്ചിടങ്ങളില്‍ ആദ്യം വോട്ടെണ്ണിത്തുടങ്ങിയത് മഞ്ചേശ്വരത്താണ്. പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നതും ഇവിടെയാണ്. അഞ്ച് വോട്ടുകള്‍ മാത്രമാണ് ഇവിടെയുള്ളത് എന്നതിനാല്‍ ആദ്യം ഈ വോട്ടുകളാണ് എണ്ണിയത്. ആദ്യ റൗണ്ട് വോട്ടെടുപ്പ് മഞ്ചേശ്വരത്ത് പൂര്‍ത്തിയായപ്പോള്‍ നിരീക്ഷകന്റെ ആവശ്യപ്രകാരം റീകൗണ്ടിംഗ് നടന്നിരുന്നു. ഇരുസ്ഥാനാര്‍ത്ഥികളുടെയും പ്രതിനിധികള്‍ തമ്മില്‍ തര്‍ക്കമുണ്ടായതിന്റെ അടിസ്ഥാനത്തിലായിരുന്നു റീ കൗണ്ടിംഗ്. 11 വോട്ടുകള്‍ എണ്ണിയപ്പോഴാണ് നിരീക്ഷകര്‍ തര്‍ക്കമുന്നയിച്ചത്. ഇതനുസരിച്ചായിരുന്നു റീ കൗണ്ടിംഗ്.
Post Your Comments