ഇരുതലയുള്ള പാമ്പുകളെ വളരെ അപൂര്‍വ്വമായി മാത്രമാണ് കണ്ടു വരുന്നത്. അതിനാല്‍ തന്നെ അത്തരത്തിലുള്ള പാമ്പുകള്‍ വന്‍ വാര്‍ത്തയാവുകയും ചെയ്യും. ഇരുതലയുള്ള പാമ്പുകളെ കാട്ടില്‍ പോലും വളരെ അപൂര്‍വ്വമായേ കാണാന്‍ കഴിയൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. രണ്ട് തലയുള്ളതിനാല്‍ തന്നെ ഇഴഞ്ഞുനീങ്ങുമ്പോള്‍ മറ്റ് പാമ്പുകളെ അപേക്ഷിച്ച് ഇവയ്ക്ക് വളരെ വേഗത കുറവായിരിക്കും. അതിനാല്‍ തന്നെ അക്രമികളുടെ കണ്ണില്‍ വേഗം പെടുകയും ചെയ്യും. ഇരുതലയുള്ള പാമ്പുകള്‍ മറ്റുള്ളവയെ അപേക്ഷിച്ച് ആയുസും കുറവായിരിക്കും.
എന്നാല്‍ സാധാരണക്കാരൊന്നും ഇത്തരത്തില്‍ ഇരുതലയുള്ള പാമ്പിനെ നേരില്‍ കണ്ടിട്ടില്ല. എന്നാല്‍ അങ്ങനെയൊരു പാമ്പിനെ നേരില്‍ കാണാനുള്ള ഭാഗ്യം ചൈനയിലെ ഹെബെയിലുള്ള ഒരു കര്‍ഷകന് ലഭിച്ചു. അവിചാരിതമായാണ് വീട്ടുമുറ്റത്ത് നിന്ന് ഇദ്ദേഹം ഇരുതലയുള്ള ഒരു പാമ്പിനെ കാണുന്നത്. ഇതോടെ ഈ കൗതുകകരമായ കാഴ്ച നാട്ടുകാരെ കൂടി കാണിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഒടുവില്‍ പാമ്പിനെ കഷ്ടപ്പെട്ട് പിടികൂടി ഒരു മണ്‍കുടത്തിലാക്കി. തുടര്‍ന്ന് നാട്ടുകാരെ വീട്ടിലേക്ക് വിളിച്ചുകൂട്ടി പാമ്പിനെ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. എന്നാല്‍ ഇതിനിടെ വീട്ടിലെത്തിയ ആളുകളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു കുട്ടിയുടെ കൈ തട്ടി കുടം നിലത്തുവീണ് പൊട്ടി. നാട്ടുകാര്‍ തലങ്ങും വിലങ്ങും ഓടി. വീടിനകത്താകെ ബഹളമായി. ഈ തിരക്കിനിടെ പാമ്പ് അതിന്റെ ജീവനും കൊണ്ട് രക്ഷപ്പെട്ടുകയും ചെയ്തു.
A two-headed snake broke into a farmer's yard in Shenzhou, N China's Hebei, and escaped later. Have you ever seen any "fantastic beasts" in your life? pic.twitter.com/YKzU0IUdji
— People's Daily, China (@PDChina) October 23, 2019
ALSO READ:പാളയത്തില്‍ പട തുടങ്ങിക്കഴിഞ്ഞു; തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രതികരണവുമായി വിഎസ്
പാമ്പിന്റെ ചിത്രങ്ങളും, വീട്ടിനകത്ത് അത് ഇഴയുന്നതിന്റെ ചെറു വീഡിയോയുമാണ് ഇപ്പോള്‍ കര്‍ഷകന്റെ കയ്യിലുള്ളത്. വിഷമുള്ള ഇനത്തില്‍ പെട്ട പാമ്പാണിതെന്നാണ് ചിത്രങ്ങളും വീഡിയോയും കണ്ട ചില വിദഗ്ധരായ ആളുകള്‍ സോഷ്യല്‍ മീഡിയിലൂടെ പറയുന്നത്. എന്തായാലും ജീവന്‍ രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസത്തിലാണ് കര്‍ഷകന്‍.
Post Your Comments