കോഴിക്കോട്; കള്ളനോട്ടു നല്‍കി കാളയെ വാങ്ങിയ കേസില്‍ ഹവാല ബന്ധം. 27500 രൂപയുടെ കള്ളനോട്ട് നല്‍കിയാണ് പ്രതികള്‍ കാളയെ വാങ്ങിയത്. തുടര്‍ന്ന് ഈ പണവുമായി കാലിത്തീറ്റ വാങ്ങാന്‍ കടയിലെത്തിയപ്പോഴാണ് കയ്യിലുള്ള 2000 രൂപ കള്ളനോട്ടാണെന്നു തെളിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് തുവ്വക്കാട് സ്വദേശികളായ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലാവുന്നത്. 27500 രൂപയുടെ കള്ളനോട്ട് നല്‍കിയാണ് പ്രതികള്‍ കാളയെ വാങ്ങിയത്. തുടര്‍ന്ന് ഈ പണവുമായി കാലിത്തീറ്റ വാങ്ങാന്‍ കടയിലെത്തിയപ്പോഴാണ് കയ്യിലുള്ള 2000 രൂപ കള്ളനോട്ടാണെന്നു തെളിഞ്ഞത്.
അറസ്റ്റിലായ രണ്ട് പേര്‍ക്ക് നോട്ടുകള്‍ എത്തിച്ചുകൊടുത്തത് അരീക്കോട് പൂവ്വത്തിക്കല്‍ സ്വദേശിയാണ്. ഇയാള്‍ പിടിയിലായാലെ ഇത് മനസാലിക്കാന്‍ സ്ാധിക്കൂ. കള്ളനോട്ട് കൈമാറ്റത്തിലെ ഇടനിലക്കാരനെന്ന് കരുതുന്നയാള്‍ക്ക് കോഴിക്കോട്ടെ ഹവാല സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന
കാളയെ വിറ്റു കിട്ടിയ പണവുമായി കാലിത്തീറ്റ വാങ്ങാന്‍ പോയപ്പോള്‍ കടക്കാരനാണ് സംശയമുണ്ടായത്. തുടര്‍ന്ന് കടക്കാരന്‍ അടുത്തുള്ള ബാങ്കിലെത്തി പരിശോധിച്ചപ്പോള്‍ ഇത് കള്ളനോട്ടാണെന്ന് ബോധ്യപ്പെട്ടു. 2000 രൂപയുടെ 13 നോട്ടുകളും വ്യാജനാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. അഡ്വാന്‍സ് ഉള്‍പ്പെടെ ബാക്കിയുള്ള 1500 രൂപ നല്‍കിയത് 500 രൂപയുടെ യഥാര്‍ഥ നോട്ടുകളായാണ്.
Post Your Comments