ന്യൂഡല്‍ഹി: ഇന്ത്യയിലെ ടെസ്റ്റ് വേദികള്‍ പരിമിതപ്പെടുത്തണമെന്ന നായകന്‍ വിരാട് കോഹ്ലിയുടെ നിര്‍ദേശത്തിനെതിരെ വിമർശനവുമായി മുന്‍ നായകനും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍. കോഹ്ലിയുടെ നിര്‍ദേശത്തോട് ഞാന്‍ യോജിക്കുന്നില്ല. മറ്റു സംസ്ഥാന അസോസിയേഷനുകള്‍ നിര്‍മ്മിച്ച സ്റ്റേഡിയങ്ങള്‍ക്കു അപ്പോള്‍ എന്തു സംഭവിക്കും?. അവയെല്ലാം എന്തിനാണ് നിർമ്മിച്ചത്. ടെസ്റ്റ് ക്രിക്കറ്റ് വളരെ പ്രധാനപ്പെട്ടതാണ്. എല്ലാവരും അതിനു വേദിയാവണമെന്നും ആഗ്രഹിക്കുന്നു. വെറും ടി20യും ഏകദിനങ്ങളും മാത്രം ഈ വേദികളില്‍ നടത്തിയാല്‍ മതിയോ? രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നുള്ളവര്‍ക്കും ടെസ്റ്റ് ആസ്വദിക്കാനുള്ള അവസരം നല്‍കുകയാണ് വേണ്ടതെന്നും അസ്ഹറുദ്ദീന്‍ പറയുകയുണ്ടായി.
Read also: വട്ടിയൂര്‍ക്കാവില്‍ മേയര്‍ ബ്രോ തരംഗം; ഉയിര്‍ത്തെഴുന്നേല്‍പ്പിനൊരുങ്ങി എല്‍ഡിഎഫ്
ഭാവിയില്‍ ഇന്ത്യയില്‍ തിരഞ്ഞെടുക്കപ്പെട്ട അഞ്ചു വേദികളില്‍ മാത്രം ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന നിര്‍ദേശം കഴിഞ്ഞ ദിവസമാണ് കോഹ്ലി പറഞ്ഞത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ റാഞ്ചിയില്‍ നടന്ന ടെസ്റ്റില്‍ കാണികള്‍ കുറവായതിനാലായിരുന്നു ഇത്തരമൊരു നിർദേശം. റാഞ്ചി ടെസ്റ്റില്‍ വെറും 3000 ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയത്.
Post Your Comments