ലണ്ടന്‍: ബ്രെക്‌സിറ്റ് കരാറിന് അംഗീകാരം ലഭിച്ചതിനുള്ള ആവേശത്തിൽ ജോണ്‍സണ്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. തെരേസമേ അവതരിപ്പിച്ച 3 കരാറും പാര്‍ലമെന്റ് തള്ളിയിരുന്നു. ഇയു തീരുമാനം വരുന്നതുവരെ കരാര്‍ നിയമനിര്‍മ്മാണ നടപടി നിര്‍ത്തിവെയ്ക്കുകയാണെന്ന് ജോണ്‍സണ്‍ പാര്‍ലമെന്റില്‍ അറിയിച്ചു. കരാറില്‍ പാര്‍ലമെന്റില്‍ ഇന്നും ചര്‍ച്ച തുടരും.
ബ്രെക്‌സിറ്റ് കരാര്‍ നടപടികള്‍ 31 നകം പൂര്‍ത്തിയാക്കാനാവില്ലെന്ന് വ്യക്തമായതോടെ നീട്ടി കിട്ടുന്ന കാലാവധിക്കിടെ ബ്രിട്ടനില്‍ പൊതു തെരഞ്ഞെടുപ്പ് നടത്താനാണ് ബോറിസ് ജോൺസന്റെ നീക്കം. ബ്രെക്‌സിറ്റ് കരാര്‍ ബില്ലില്‍ ചൊവ്വാഴ്ച നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ പ്രതിപക്ഷ ലേബര്‍ എംപിമാരുടെ പിന്‍തുണയോടെ ജോണ്‍സണ് വിജയിക്കാനായെങ്കിലും ഈ മാസം 31 ന് മുന്‍പ് ബ്രെക്‌സിറ്റ് നിയമനിര്‍മ്മാണത്തിനുള്ള ബില്‍ പാര്‍ലമെന്റ് തള്ളി.
ALSO READ: ന്യൂന മർദ്ദം ശക്തമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം; കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത
Post Your Comments