KeralaLatest NewsNews

ചെങ്കോട്ട തകർന്നടിഞ്ഞു, അരൂരിലെ കനത്ത പരാജയത്തെക്കുറിച്ച് ഇടതു പക്ഷ ജനാധിപത്യ മുന്നണി ആത്മ പരിശോധന നടത്തണം;- കെ വി എസ് ഹരിദാസ്

ആലപ്പുഴ: അരൂർ ഉപതെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ വേരുകൾ കേരളത്തിൽ നിന്ന് അപ്രത്യക്ഷമാകുന്നതിന്റെ സൂചനയാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ കെ വി എസ് ഹരിദാസ്. സി പി എമ്മിന്റെ ചെങ്കോട്ടയാണ് തകർന്നിരിക്കുന്നത്. 2006ല്‍ കെ ആര്‍ ഗൗരിയമ്മയെ മുട്ടുകുത്തിച്ച് സിപിഎം എ എം, ആരിഫിലൂടെ യുഡിഎഫില്‍ നിന്നും പിടിച്ചെടുത്ത മണ്ഡലാണ് ഇപ്പോള്‍ 2019 ലെ ഉപതിരഞ്ഞെടുപ്പിലൂടെ യുഡിഎഫ് തിരിച്ചു പിടിച്ചത്. ഇത് ഇടതു മുന്നണിക്ക് കനത്ത പ്രഹരമാണ്. മുന്നണി ആത്മ പരിശോധന നടത്തണം. കെ വി എസ് ഹരിദാസ് വ്യക്തമാക്കി.

ALSO READ: ന്യൂന മർദ്ദം ശക്തമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം; കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത

2000 ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷാനിമോള്‍ വിജയം നേടിയത്.38,000 ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എ എം ആരിഫ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ വിജയിച്ചത്.ആ ഭുരിപക്ഷം മറികടന്നാണ് ഷാനിമോള്‍ ഉസ്മാന്‍ ഇവിടെ അട്ടിമറി വിജയം നേടിയത്.ഇടതു കോട്ടകളായ പല പഞ്ചായത്തുകളില്‍ നിന്നും വന്‍തോതില്‍ ഷാനിമോള്‍ ഉസ്മാന് വോട്ടു നേടാന്‍ കഴിഞ്ഞുവെന്നതാണ് ഇതിലടെ വ്യക്തമാകുന്നത്..ലോക് സഭാ തിരഞ്ഞെടുപ്പില്‍ ആരിഫിനോട് ഷാനിമോള്‍ പരാജയപ്പെട്ടുവെങ്കിലും ആരിഫിന്റെ സ്വന്തം മണ്ഡലമായിരുന്ന അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ 600 ല്‍ പരം വോട്ടുകള്‍ക്ക് ആരിഫിനേക്കാള്‍ മുന്നിലെത്തിയിരുന്നു. ഈ മുന്നേറ്റത്തെ തുടര്‍ന്നാണ് ഉപതരിഞ്ഞെടുപ്പിലും അരൂരില്‍ ഷാനിമോള്‍ ഉസ്മാനെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും തീരുമാനിച്ചത്.

ALSO READ: ഗുജറാത്ത് ഉപതെരഞ്ഞെടുപ്പില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ബിജെപി; നാല് സീറ്റില്‍ മുന്നില്‍

ആ തീരുമാനം അക്ഷരാര്‍ഥത്തില്‍ ശരിവെച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് ഫലമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. നിരവധി വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അരൂരില്‍ ജയിക്കുന്നതെന്ന പ്രത്യേകതയും ഷാനമോളുടെ വിജയത്തിലൂടെ നേടാന്‍ കഴിഞ്ഞു.പ്രചരണ ഘട്ടങ്ങളിലെല്ലാം ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന അഡ്വ.ഷാനിമോള്‍ ഉസ്മാനും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സിപിഎമ്മിലെ മനു സി പുളിക്കനും തമ്മില്‍ ഉണ്ടായിരുന്നത്. ഇതേ പോരാട്ടം തന്നെയായിരുന്നു. വോട്ടെണ്ണലിലും കാണാന്‍ കഴിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button