ഈന്തപ്പഴം എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു വസ്തുവാണ്.ഇവ കഴിച്ചാൽ രക്തം ഉണ്ടാകുമെന്ന് ഡോകർമാർ പോലും സാഷ്യപ്പെടുത്തിയിട്ടുണ്ട് .എന്നാൽ ഈന്തപ്പഴം ദിവസവും കഴിച്ചാൽ ആരോഗ്യത്തിന് എന്തെങ്കിലും ഗുണമോ ദോഷമോ ഉണ്ടോയെന്ന് പലർക്കും സംശയം തോന്നാം. ദിവസവും ഈന്തപ്പഴം കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. ഈന്തപ്പഴത്തിൽ ധാരാളം വൈറ്റമിൻ എ അടങ്ങിയിട്ടുണ്ട്. ഗർഭിണികൾ ഈന്തപ്പഴം കഴിക്കുന്നത് ഹീമോഗ്ലോബിന്റെ തോത് ഉയർത്താൻ സഹായിക്കും. അതേപോലെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ വളർച്ചയ്ക്ക് വളരെ അത്യാവശ്യ ഘടകങ്ങളായ അയൺ, മാംഗനീസ്, സെലേനിയം, കാത്സ്യം, ഫോസ്ഫറസ് എന്നിവ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.
സ്ത്രീകൾ ഈന്തപ്പഴം കഴിക്കുന്നത് ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങളെ തടയാനും ഇല്ലാതാക്കാനും സഹായിക്കും.മാത്രമല്ല കാത്സ്യമടങ്ങിയിട്ടുള്ളതിനാൽ സന്ധിവേദനയും എല്ല് തേയ്മാനവും പരിഹരിക്കും.നിശാന്ധതയ്ക്ക് നല്ല മരുന്നു കൂടിയാണിത്. ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുള്ള ഫ്രക്ടോസും ഗ്ലൂക്കോസും ശരീരത്തിന് നല്ല ഊർജ്ജം നൽകുന്നു. ചർമ്മസൗന്ദര്യം മെച്ചപ്പെടുത്താൻ ഈന്തപ്പഴത്തിന് കഴിവുള്ളതിനാൽ നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
ഉണങ്ങിയ ഈന്തപ്പഴം കഴിച്ചാൽ ശരീരത്തിലെ കോളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും നല്ലതാണ്.കൂടാതെ രാത്രിയിൽ വെള്ളത്തിലിട്ട ഈന്തപ്പഴം രാവിലെ വെള്ളത്തോടുതന്നെ കഴിച്ചാലും ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഈന്തപ്പഴം മുറിച്ച് പന്ത്രണ്ട് മണിക്കൂർ തേനിലിട്ട് വെച്ചതിനു ശേഷം കഴിച്ചാൽ വണ്ണം വേഗത്തിൽ കുറയും.എന്നാൽ ഇതേ ഈന്തപ്പഴം വെറുതെ കഴിച്ചാൽ വണ്ണം വെയ്ക്കുകയും ചെയ്യും എന്നുള്ള കാര്യം പ്രത്യേകം ശ്രദ്ധിക്കണം .അറബ് രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന ഈ കനി ഇന്ന് മലയാളികളുടെ പ്രിയ ഭക്ഷണ വസ്തുവാണ്.
Post Your Comments