അരൂർ : ഇടതുകോട്ട തകർത്തു യുഡിഎഫ്. അരൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനു ചരിത്ര ജയം. 1955 വോട്ടുകൾക്ക് മുന്നിലാണ് ഷാനിമോൾ. തിരഞ്ഞെടുപ്പിൽ ആദ്യമായാണ് ഷാനിമോൾ വിജയിക്കുന്നത്. അതോടൊപ്പം മണ്ഡലം രൂപീകൃതമായ ശേഷം ഇവിടെ ജയിക്കുന്ന രണ്ടാമത്തെ മാത്രം കോൺഗ്രസ് സ്ഥാനാർഥി കൂടിയയാണ് ഷാനിമോൾ. 67,832 വോട്ടുകള്‍ ഷാനിമോൾ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു സി പുളിക്കല്‍ 65,956 വോട്ടുകളും , ബിജെപി സ്ഥാനാര്‍ഥി പ്രകാശ് ബാബു 15,920 വോട്ടുകളുമാണ് നേടിയത്. ദൈവത്തിന് നന്ദിയെന്നായിരുന്നു വിജയം ഉറപ്പിച്ച ശേഷം ഷാനിമോൾ പ്രതികരിച്ചത്. ആദ്യഘട്ടത്തില്‍ നേടിയ ലീഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു സി പുളിക്കലിനു മറ്റ് റൗണ്ടുകളില്‍ ലീഡ് നിലനിര്‍ത്താനായില്ല. അതേസമയം അരൂരിലെ ഔദ്യോഗി ഫലപ്രഖ്യാപനം വൈകുമെന്നാണ് സൂചന. മാറ്റിവെച്ച മൂന്ന് വോട്ടിങ് യന്ത്രങ്ങൾ എണ്ണുന്നുവെന്നാണ് റിപ്പോർട്ട്.
Also read : വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് – മന്ത്രി കടകംപള്ളിയുടെ പ്രതികരണം
മൂന്നാം തവണയാണ് ഷാനിമോൾ കേരള നിയമസഭയിലേക്ക് മത്സരിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്നും മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 648 വോട്ടുകള്‍ക്കാണ് അരൂരിലെ സിറ്റിങ് എംഎല്‍എയായ എഎം ആരിഫിനോട് ഷാനിമോള്‍ തോറ്റത്. ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന്റെ ഏക സിറ്റിങ് സീറ്റാണ് അരൂരിലേത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ 38,519 വോട്ടുകളായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആരിഫിന്റെ ഭൂരിപക്ഷം. മഞ്ചേശ്വരം, എറണാകുളം എന്നിവയാണ് കോൺഗ്രസ് വിജയിച്ച മറ്റു മണ്ഡലങ്ങൾ. വട്ടിയൂർക്കാവും, കോന്നിയും ഇടതുപക്ഷം പിടിച്ചെടുത്തു.
Post Your Comments