Latest NewsKeralaNews

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് – മന്ത്രി കടകംപള്ളിയുടെ പ്രതികരണം

തിരുവനന്തപുരം•വട്ടിയൂർക്കാവിൽ പ്രശാന്തിലൂടെ ജയിച്ചത്എല്‍.ഡി.എഫ് മാത്രമല്ല. ഇന്നാട്ടിലെ ജനതയുടെ രാഷ്ടീയ പ്രബുദ്ധതയുടെ തെളിവാണ് വട്ടിയൂർക്കാവിൽ കണ്ടതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ജാതി മത സമവാക്യങ്ങൾക്ക് അപ്പുറമാണ് ജനമനസുകളെന്ന് വ്യക്തമാക്കാനായതിൽ സന്തോഷം. പ്രശാന്തിനെ സ്ഥാനാർത്ഥി ആക്കിയപ്പോൾ വ്യക്തിപരമായി അധിക്ഷേപിക്കപ്പെട്ട സമയത്ത് താന്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു വട്ടിയൂർക്കാവിലെ ജനവിധി കുപ്രചാരണം നടത്തിയവർക്ക് മറുപടി ആകുമെന്ന്. പ്രശാന്തിനെ തോൽപ്പിക്കാൻ സമുദായ ധ്രുവീകരണത്തിന് വരെ ശ്രമം ഉണ്ടായപ്പോൾ സമുദായ ശാസനകൾ മറികടന്ന് ജനങ്ങൾ ഒറ്റക്കെട്ടായി പ്രശാന്തിനെ വിജയിപ്പിക്കുന്നതിന് നിലയുറപ്പിച്ചത് നേരിട്ട് മനസിലാക്കാൻ തനിക്ക് കഴിഞ്ഞിരുന്നു.

വട്ടിയൂർക്കാവ് തിരുത്തിയെഴുതിയത് കേവലമൊരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം മാത്രമല്ല. ഈ ഫലം പകർന്നു നൽകുന്നത് ഈ നാട് തോൽക്കില്ല എന്ന മനോഹരമായ സന്ദേശം കൂടിയാണ്. ഇടത്തുപക്ഷത്തിന്റെയും സിപിഎമ്മിന്റെയുടെ സംഘടനാസംവിധാനത്തിന്റെ കരുത്ത് പൂർണമായും പ്രകടിപ്പിക്കാനായതും പ്രശാന്തിന്റെ വ്യക്തിപരമായ മേന്മയും ഗുണകരമായിട്ടുണ്ടെന്നും കടകംപള്ളി പ്രസ്താവനയില്‍ പറഞ്ഞു..

shortlink

Related Articles

Post Your Comments

Related Articles


Back to top button