അരൂര്‍: വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് പ്രവചനാതീതമായ സാഹചര്യമാണ് ഇപ്പോള്‍ അരൂരില്‍ നിലനില്‍ക്കുന്നത്. ആദ്യഘട്ട വോട്ടെണ്ണല്‍ നടത്തിയപ്പോള്‍ യുഡിഎഫിന് പ്രതീക്ഷിച്ച ലീഡ് നേടാനാകാത്ത അവസ്ഥയാണ്. ആദ്യഘട്ട വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഷാനിമോള്‍ ഉസ്മാന് ലഭിച്ചത് 632 വോട്ടിന്റെ ലീഡ് മാത്രമാണ് എന്നത് യുഡിഎഫില്‍ ആശങ്കയുയര്‍ത്തുന്നു. അരൂര്‍ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യഘട്ടത്തില്‍ എണ്ണിയത്. 4919 വോട്ടുകളാണ് യുഡിഎഫിന് ഇവിടെ നിന്ന് ആകെ ലഭിച്ചത്. തൊട്ടുപിന്നില്‍ 4287 വോട്ടോടുകൂടി എല്‍ഡിഎഫിന്റെ മനു സി പുളിക്കലാണ് ഉള്ളത്. മൂന്നാം സ്ഥാനത്തുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് 1057 വോട്ട് മാത്രമേ ഉള്ളൂ.
ALSO READ: വട്ടിയൂര്‍ക്കാവില്‍ മേയര്‍ ബ്രോ തരംഗം; ഉയിര്‍ത്തെഴുന്നേല്‍പ്പിനൊരുങ്ങി എല്‍ഡിഎഫ്
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അരൂര്‍ പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ യുഡിഎഫിന് 1290 വോട്ടുകളുടെ ലീഡുണ്ടായിരുന്നുന്നു. എന്നാല്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് ആയിരുന്നു മുന്നിട്ടു നിന്നത്. അന്ന് എല്‍ഡിഎഫിന് 6011 വോട്ടുകളുടെ മുന്‍തൂക്കമായിരുന്നു അരൂരില്‍ നിന്ന് മാത്രം ലഭിച്ചത്.
ALSO READ: ഉപതിരഞ്ഞെടുപ്പ്; മഞ്ചേശ്വരത്ത് ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി
അരൂര്‍ പഞ്ചായത്തിലെ ആദ്യ ഘട്ട വോട്ടുകള്‍ എണ്ണിയപ്പോള്‍ 500ഓളം വോട്ടുകള്‍ക്ക് മനു സി പുളിക്കല്‍ മുന്നിട്ടു നിന്നിരുന്നെങ്കിലും അരൂര്‍ പഞ്ചായത്തിന്റെ അവസാന ബൂത്തുകളിലേക്ക് എത്തിയപ്പോള്‍ ഷാനിമോള്‍ ലീഡ് പിടിക്കുകയായിരുന്നു. അരുക്കുറ്റി പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണിക്കൊണ്ടിരിക്കുന്നത്. അരൂരിനും അരൂക്കുറ്റിക്കും പുറമേ പെരുമ്പളം, എഴുപുന്ന, പാണാവളളി, കോടംതുരുത്ത്, തൈക്കാട്ടുശ്ശേരി, കുത്തിയതോട്, പള്ളിപ്പുറം, തുറവൂര്‍ പഞ്ചായത്തുകളാണ് അരൂര്‍ മണ്ഡലത്തിലുള്ളത്.
Post Your Comments