
ഈറോഡ്: മലയാളി നിയമ വിദ്യാർഥിനി വിഷം കഴിച്ച് മരിച്ച സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന സഹപാഠിക്കെതിരെ നടപടി ആവശ്യപ്പെട്ടു മാതാപിതാക്കൾ ഈറോഡ് ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. ശ്രുതിയുടെ മൊബൈൽ ഫോണും ലാപ്ടോപും യുവാവിന്റെ പക്കലുണ്ടെന്നും അതു കണ്ടെത്തിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും പരാതിയിലുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രിക്കും കേരള, തമിഴ്നാട് മുഖ്യമന്ത്രിമാർക്കും പരാതി നൽകി.
ബെംഗളൂരുവിൽ നിയമ വിദ്യാർഥിനിയായ ശ്രുതിയും സഹപാഠിയായ ആലപ്പുഴ അരൂർ സ്വദേശിയും ട്രെയിനിൽ ഈറോഡിലെത്തിയ അതെ ദിവസമാണ് ശ്രുതിയെ വിഷം കഴിച്ച നിലയിൽ സഹപാഠി ആശുപത്രി എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃശൂർ വലപ്പാട് എടമുട്ടം കാർത്തികേയൻ–കൈരളി ദമ്പതികളുടെ മകൾ ശ്രുതിയാണു(22) മരിച്ചത്.
എന്നാൽ വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ കഴിഞ്ഞ സഹപാഠി ഒരാഴ്ചയ്ക്കു ശേഷം നാട്ടിലേക്കു മടങ്ങി. എന്നാൽ, ഇയാൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലായിരുന്നെന്നും വിഷം കഴിച്ചെന്നു പറഞ്ഞ് ആശുപത്രിയിൽ കഴിഞ്ഞതു തട്ടിപ്പാണെന്നും ശ്രുതിയുടെ മാതാപിതാക്കൾ ആരോപിച്ചു. പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നാണ് ശ്രുതിയുടെ മാതാപിതാക്കളുടെ ആവശ്യം.
Post Your Comments