കൊച്ചി: മരടിലെ ഫ്‌ളാറ്റ് ഉടമകൾക്ക് നൽകിയ തുക വ്യക്തമാക്കി സുപ്രിംകോടതിയിൽ ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം. ഇത് വരെ പത്തുകോടി എൺപത്തിയേഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയതായി സുപ്രിംകോടതിയിൽ ചീഫ് സെക്രട്ടറി ബോധിപ്പിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം സംബന്ധിച്ച വിവരങ്ങളും കൈമാറി. നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിച്ചത്.
ALSO READ: സംവിധായകനെതിരായ കേസ്: മഞ്ജു വാര്യർ വാഗമണ്ണിൽ; മൊഴി രേഖപ്പെടുത്താന്‍ കഴിയാതെ അന്വേഷണ സംഘം വലഞ്ഞു
138 ദിവസം കൊണ്ട് എല്ലാ ഫ്‌ളാറ്റ് സമുച്ചയങ്ങളും പൊളിച്ചു നീക്കാനുള്ള ശ്രമങ്ങൾക്ക് താൻ തന്നെയാണ് മേൽനോട്ടം വഹിക്കുന്നതെന്നും ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി. ജെയിൻ ഹൗസിങ് ഉടമ സന്ദീപ് മേത്തക്ക് മദ്രാസ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത് അന്വേഷണ ഉദ്യോഗസ്ഥന്റെ വാദം കേൾക്കാതെയാണെന്നും അറിയിച്ചു.
Post Your Comments