റാഞ്ചി: ഝാര്‍ഖണ്ഡില്‍ പ്രതിപക്ഷത്തെ ആറ് എം.എല്‍.എമാര്‍ കൂടി ബിജെപിയിൽ ചേർന്നു. കോണ്‍ഗ്രസിലെ സുഖ്ദിയോ ഭഗത്, മനോജ് യാദവ്, ജെ.എം.എമ്മിലെ കുനാല്‍ സാരംഗി, ജെ.പി. ഭായ് പട്ടേല്‍, ചംമ്ര ലിന്‍ഡ, നവ് ജവാന് സംഘര്‍ഷ് മോര്‍ച്ചയിലെ ഭാനു പ്രതാവ് സായി എന്നിവരാണ് ബിജെപിയിലേക്ക് കൂടുമാറിയത്. മുഖ്യമന്ത്രി രഘുബര്‍ ദാസിന്റെ സാന്നിധ്യത്തിലാണ് അംഗത്വ വിതരണം നടന്നത്. തെരഞ്ഞെടുപ്പിലെ തന്റെ തോല്‍വിക്ക് നിലവിലെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാമേശ്വര്‍ ഒറോണ്‍ കാരണമായെന്ന് കോൺഗ്രസിലെ മനോദ് യാദവ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചുവടുമാറ്റം.
Read also: സംസ്ഥാനത്ത് ഹെല്‍മെറ്റ്-സീറ്റ്ബെല്‍റ്റ് ധരിയ്ക്കാത്തവര്‍ക്കുള്ള പിഴതുക പുതുക്കി നിശ്ചയിച്ചു
Post Your Comments