ബെനിഡോര്‍മ്: അവധിയാഘോഷിക്കുന്നതിനായി സഹോദരിയോടൊപ്പം ബെനിഡോര്‍മിലെത്തിയതാണ് 41 കാരായായ ഫെയ് വില്‍കസ്. എന്നാല്‍ അവര്‍ക്ക് ആ യാത്ര സമ്മാനിച്ചത് തീരനഷ്ടവും വേദനയുമായിരുന്നു. സ്വിമ്മിങ് പൂളില്‍ നീന്തുന്നതിനിടെയാണ് അജ്ഞാതമായ ഒരു ചെറുപ്രാണി യുവതിയുടെ ഇടത് കാലില്‍ കടിച്ചത്. ഇടത് കാലില്‍ എന്തോ ഒന്ന് കുത്തുന്നത് പോലെ യുവതിയ്ക്ക് അനുഭവപ്പെട്ടെങ്കിലും അവര്‍ കാര്യമാക്കിയില്ല.
കുളിച്ച് കഴിഞ്ഞ് കാലില്‍ നോക്കിയപ്പോള്‍ ഒരു ചുവന്ന പാടാണ് അവര്‍ക്ക് കാണാനായത്. കുറച്ച് കഴിയുമ്പോള്‍ തനിയെ മാറുമെന്ന് കരുതി ആ പാടിനെ അവര്‍ അത്ര കാര്യമാക്കി എടുത്തിരുന്നില്ല. എന്നാല്‍ രാത്രി 11 മണി കഴിഞ്ഞപ്പോള്‍ കാലില്‍ നീര് കൂടി വരുന്നതായി ് വില്‍കസിന് തോന്നി. നിമിഷങ്ങള്‍ കഴിയുന്തോറും നീര് കൂടുകയും കാല്‍ വീര്‍ത്ത് തൊലി പൊട്ടുകയും ചെയ്തു. വളരെ പെട്ടെന്ന് അണുബാധ ഉണ്ടായതോടെ അവരെ് റോയല്‍ സര്‍റെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ ആശുപത്രിയിലെത്തിയതോടെയാണ് അവര്‍ക്ക് താന്‍ നേരിട്ടിരിക്കുന്ന അവസ്ഥയുടെ തീവ്രതയെക്കുറിച്ച് ബോധ്യം വന്നത്. യുവതിയുടെ കാല്‍ കണ്ടതോടെ സെല്ലുലൈറ്റിസ് ബാധിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അണുബാധ മാറിയില്ലെങ്കില്‍ കാല്‍ മുറിച്ചു മാറ്റേണ്ട അവസ്ഥയിലാണുള്ളതെന്നും ആശുപത്രിയില്‍ എത്തിയിരുന്നില്ലെങ്കില്‍ വില്‍ക്സ് 24 മണിക്കൂറിനുള്ളില്‍ മരിക്കാമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അവരെ ഉടനെ തന്നെ തീവ്രപരിചരണത്തില്‍ പ്രവേശിപ്പിക്കുകയും ഏഴ് വ്യത്യസ്ത ആന്റിബയോട്ടിക്കുകള്‍ നല്‍കുകയും ചെയ്തു. നാല് മാസത്തിന് ശേഷമാണ് കാലിലെ അണുബാധ കുറഞ്ഞതെന്ന് ഫെയ് വില്‍ക്സ് പറയുന്നു.
മുറിവുകളിലൂടെ ബഗുകള്‍ രക്തത്തില്‍ പ്രവേശിക്കുമ്പോഴാണ് ബാക്ടീരിയ അണുബാധ ഉണ്ടാകുന്നത്. സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയ ചര്‍മത്തിലെ ഹൈപ്പോഡെര്‍മിസ് പാളിയിലുണ്ടാക്കുന്ന അണുബാധയാണിത്. പൊള്ളിയതുപോലുള്ള മുറിവിലൂടെ ബാക്ടീരിയ ശരീരത്തിന് അകത്തുകടക്കുന്നു. നീര്‍ക്കെട്ട്, ചുവപ്പുനിറം, വേദന എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. പിന്നീട് മഞ്ഞനിറത്തിലുള്ള പഴുപ്പ് കണ്ടുതുടങ്ങും. ലിവര്‍ സിറോസിസ്, പ്രമേഹം എന്നീ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരില്‍ ഈ രോഗം കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കും.
അടുത്തിടെ ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് വില്‍ക്‌സിന്റെ പിതാവ് മരിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തില്‍ താനും സഹോദരിയും ആകെ തളര്‍ന്നു പോയിരുന്നുവെന്നും സഹോദരിയെ പഴയത് പോലെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണ് അവധിക്കാലം ആഘോഷിക്കാനായി ബെനിഡോര്‍മില്‍ എത്തിയതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ അവധിക്കാലം അത്തരത്തിലൊരു ദുരനുഭവം നല്‍കില്ലെന്നും അവര്‍ പറഞ്ഞു. അണുബാധയില്‍ നിന്ന് മുക്തമായിട്ടുണ്ടെങ്കിലും താന്‍ ഇപ്പോഴും മാനസികാഘാതത്തില്‍ നിന്നും മുക്തയായിട്ടില്ലെന്നും ചിലന്തിയോ കൊതുകോ ഇതില്‍ ഏതോ ഒന്നാണ് എന്നെ കടിച്ചതെന്നാണ് താന്‍ കരുതുന്നതെന്നും കാലുകള്‍ ശരിയായെങ്കിലും മാനസികമായി ശരിയാകാന്‍ ഇനിയും സമയമെടുക്കുമെന്നും വില്‍ക്‌സ് പറഞ്ഞു.
Post Your Comments