തിരുവനന്തപുരം: എം.ജി. സര്‍വകലാശാലയിലെ മാര്‍ക്കുദാനത്തില്‍ പുനഃപരിശോധനയ്‌ക്കൊരുങ്ങി സർക്കാർ. ബി.ടെക്. പരീക്ഷയില്‍ ഒരു വിഷയത്തില്‍ തോറ്റ കുട്ടികള്‍ക്ക് അധികമാര്‍ക്ക് നല്‍കി ജയിപ്പിച്ചത് പുനഃപരിശോധിക്കാനാണ് താത്പര്യമെന്ന് സര്‍ക്കാര്‍ സര്‍വകലാശാലയെ അറിയിക്കും. മന്ത്രി കെ.ടി ജലീല്‍, ഉന്നതവിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസ് എന്നിവരുമായി മുഖ്യമന്ത്രി ചൊവ്വാഴ്ച വൈകീട്ട് ഇക്കാര്യം ചര്‍ച്ചചെയ്തു. മന്ത്രിയുടെയോ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെയോ ഇടപെടല്‍ മാര്‍ക്കുദാനത്തില്‍ ഉണ്ടായിട്ടില്ലെന്നും ചർച്ചയിൽ വിലയിരുത്തുകയുണ്ടായി.
പരീക്ഷാഫലം വന്നശേഷം മാര്‍ക്കുദാനം നടന്നതില്‍ ചട്ടലംഘനമുണ്ടെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഭാഷ്യം. അക്കാദമിക കൗണ്‍സില്‍വഴി ഈ നിര്‍ദേശം വരാതെ സിന്‍ഡിക്കേറ്റ് നേരിട്ട് മാര്‍ക്ക് നല്‍കിയതിലും ചട്ടലംഘനമുണ്ട്.
Post Your Comments