ജമ്മു: ജമ്മു കാഷ്മീരിലെ കത്വയില്‍ ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ജമ്മുവിലെ ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണു കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ആറ് ഉദ്യോഗസ്ഥര്ക്കെതിരേ കേസെടുത്ത് അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. സാക്ഷിപട്ടികയിലുള്ള മൂന്നുപേരുടെ പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തത്. ഇവരെ കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിച്ചതായും വ്യാജ തെളിവുകൾ ഉണ്ടാക്കിയതായും പരാതിയിൽ പറയുന്നു.
അന്വേഷണ സംഘത്തിലെ ആറ് പേര്‍ക്കെതിരെയാണ് സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനും തെറ്റായ മൊഴി രേഖപ്പെടുത്തുന്നതിന് സാക്ഷികളെ നിര്‍ബന്ധിക്കുകയും ചെയ്തെന്ന പരാതിയില്‍ ജമ്മു കശ്മീര്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. സാക്ഷികളായ സചിന് ശര്‍മ, നീരജ് ശര്‍മ, സഹീല്‍ ശര്‍മ എന്നിവരാണ് പരാതി നല്‍കിയത്.
വിശാൽ ജംഗോത്ര എന്ന ആളെ പിന്നീട് പ്രതിപട്ടികയിൽ ചേർക്കുകയായിരുന്നു. ഇദ്ദേഹത്തെ ഉൾപ്പെടെയാണ് ക്രൂരമായി മർദ്ദിച്ചതും കേസിൽ വ്യാജ തെളിവുകൾ ഉണ്ടാക്കാൻ നോക്കിയതും. സീനിയര്‍ പോലീസ് സൂപ്രണ്ടും അന്വേഷണ സംഘ തലവനുമായ ആര്.കെ. ജല്ല, എഎസ്പി പീര്‍സാദ നവീദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ശതംബരി ശര്‍മ, നിസാര്‍ ഹുസൈന്, എസ്ഐമാരായ ഇര്ഫാന് വാനി, കെവാല്‍ കിഷോര്‍ എന്നിവര്‍ക്കെതിരേ കേസെടുക്കാനാണു കോടതി ഉത്തരവ്. കേസിലെ സാക്ഷികളായ സച്ചിന് ശര്‍മ, നീരജ് ശര്‍മ, സഹീല്‍ ശര്‍മ എന്നിവരാണു പരാതിയുമായി കോടതിയെ സമീപിച്ചത്.
2018 ജനുവരിയിലാണു കത്വയിൽ എട്ടുവയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് രണ്ടു മാസം കഴിഞ്ഞ ശേഷം കേസ് വിവാദമാകുകയായിരുന്നു കേസിലെ പ്രധാന പ്രതികള്‍ക്കു കോടതി മരണം വരെ തടവുശിക്ഷ വിധിച്ചിരുന്നു. കൊലപാതകം ആസൂത്രണം ചെയ്ത മുഖ്യപ്രതി സാഞ്ചി റാം, സ്പെഷല്‍ പോലീസ് ഓഫീസറായ ദീപക് ഖജുരിയ, സാഞ്ചി റാമിന്റെ സുഹൃത്ത് പര്‍വേഷ് കുമാര്‍ എന്നിവര്‍ക്കാണു പത്താന്‍കോട്ടിലെ അതിവേഗകോടതി മരണം വരെ തടവുശിക്ഷ വിധിച്ചത്.കുറ്റാരോപിതരെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ ജമ്മുവില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധം നടത്തിയിരുന്നു.
Post Your Comments