![BREAKING](/wp-content/uploads/2019/05/breaking-three.jpg)
പത്താന്‍കോട്ട് : രാജ്യത്തെ നടുക്കിയ കത്വ കൂട്ടബലാത്സംഗക്കേസ് ആറുപേർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.പഞ്ചാബ് പത്താന്‍കോട്ട് ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.എട്ടുവയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി മൃഗീയമായ രീതിയിൽ കൊലപ്പെടുത്തിയ ഗ്രാമപ്രമുഖൻ സാഞ്ജി റാം,വിശാൽ, ആനന്ദ് ദത്ത,എന്നിവരും മൂന്ന് പോലീസുകാരും കുറ്റക്കാർ. ഇവർക്കുള്ള ശിക്ഷ എന്തെന്ന് കോടതി ഉച്ചകഴിഞ്ഞ് വിധിക്കും.
കേസിൽ പരമാവധി ശിക്ഷ പ്രതികൾക്ക് ലഭിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടും. കേസിലെ പ്രതികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രോസിക്യൂഷൻ പറയുന്നു. കേസിൽ എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാളെ കോടതി വെറുതെ വിട്ടു മുഖ്യപ്രതിയായ സാഞ്ജി റാമിനുംഅദ്ദേഹത്തിന്റെ മരുമകന്റെ സുഹൃത്ത് ആനന്ദ് ദത്ത എന്നിവർക്ക് വധശിക്ഷ ലഭിക്കാനാണ് സാധ്യത. പോലീസുകാർക്ക് ജീവപര്യന്തം ലഭിച്ചേക്കാം. കേസിലെ മറ്റൊരു പ്രതിയുടെ വിചാരണ ഹൈക്കോടതിയിലാണ് നടക്കുന്നത്.
ഐക്യരാഷ്ട്ര സഭ ഏറ്റവും പൈശാചിക സംഭവമെന്നാണ് കത്വ കേസിനെ വിശേഷിപ്പിച്ചത്. 8 വയസുകാരിയെ തട്ടിക്കൊണ്ടുപോയി തടഞ്ഞു വെക്കുകയും ക്രൂര പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. കേസിലെ പ്രതികൾക്കെതിരെ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറായില്ല. കേസ് ഏറ്റെടുക്കാൻ അഭിഭാഷകർ തയ്യാറാകാതെയും വന്നു. സംഭവത്തിലെ മുഖ്യപ്രതിയായ സാഞ്ജി റാമിനെ അനുകൂലിച്ച് ബിജെപി നേതാക്കളും സർക്കാരും സംസാരിച്ചിരുന്നു. ഇക്കാരണത്താൽ പെൺകുട്ടിയുടെ കുടുംബം കേസിന്റെ വിചാരണ കശ്മീരില്‍ നിന്ന് പത്താന്‍കോട്ട് കോടതിയിലേക്ക് മാറ്റുകയായിരുന്നു.
രണ്ടായിരത്തില്‍ അധികം പേജുകളുള്ള കുറ്റപത്രമുള്ള കേസില്‍ 114 സാക്ഷികളെയാണ് വിസ്തരിച്ചത്.
2018 ജനുവരി 17 നാണ് എട്ടു വയസ്സുകാരി പെണ്‍കുട്ടിയെ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. കേസില്‍ എട്ട് പ്രതികളാണുള്ളത്. സാഞ്ജി റാം, അയാളുടെ മകന്‍ വിശാല്‍, മറ്റൊരു അനന്തരവന്‍, രണ്ട് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായ ദീപക് ഖജൂരിയ, സുരേന്ദര്‍ വര്‍മ്മ, അവരുടെ സുഹൃത്തായ പര്‍വേശ് കുമാര്‍ എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നത്
Post Your Comments