ജാര്‍ഖണ്ഡ്: പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. ജാര്‍ഖണ്ഡില്‍ നാല് പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ്, ജെഎംഎം എംഎല്എരാണ് ബിജെപിയിൽ ചേർന്നത്. കോണ്‍ഗ്രസില്‍നിന്ന് മുന്‍ പിസിസി പ്രസിഡന്റ് സുഖേദോ ഭഗത്, മനോജ് യാദവ് എന്നിവരും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയില്‍നിന്ന് കുനാല്‍ സാരംഗി, ദീപക് ബിരുവ എന്നിവരുമാണ് ബിജെപിയിലേക്ക് എത്തിയത്. ജെഎംഎം പുറത്താക്കിയ ജെപി പട്ടേലും ബിജെപിയില്‍ ചേരുമെന്നാണ് വിവരം. തെരഞ്ഞെടുപ്പിലെ തന്റെ തോല്‍വിക്ക് നിലവിലെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാമേശ്വര്‍ ഒറോണ്‍ കാരണമായെന്നാണ് കോൺഗ്രസിലെ മനോദ് യാദവ് ആരോപിക്കുന്നത്.
Post Your Comments