
കൊച്ചി: നടൻ ഷെയ്ൻ നിഗവും നിർമാതാവ് ജോബി ജോർജും തമ്മിലുള്ള തർക്കം പരിഹരിച്ചു. ഷെയ്‌നിന് നൽകാനുള്ള ബാക്കി തുക സിനിമ പൂർത്തിയാക്കിയ ശേഷം നൽകുമെന്ന് ജോബി ജോർജ് അറിയിച്ചു. ഷെയ്ൻ നിഗമിന് ഇതുവരെ 24 ലക്ഷം രൂപ കൈമാറിയിട്ടുണ്ടെന്നും നൽകാനുള്ള ബാക്കി തുക സിനിമ പൂർത്തീകരിച്ച ശേഷം നൽകുമെന്നും നിർമാതാവ് ജോബി ജോർജ് അറിയിച്ചു.
ALSO READ: ശ്രീകുമാര്‍ മേനോനെതിരെ പൊലീസില്‍ പരാതി നല്‍കിയ നടി മഞ്ജു വാര്യരെ അഭിനന്ദിച്ച് പ്രമുഖ എഴുത്തുകാരി
ചർച്ചയിൽ തൃപ്തനെന്ന് യോഗത്തിന് ശേഷം ഷെയ്ൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രെഡ്യൂസേഴ്‌സ് അസോസിയേഷനും, താരസംഘടനയായ അമ്മയും നേതൃത്വം നൽകിയ ചർച്ച ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് തുടങ്ങിയത്. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ആസ്ഥാനത്തായിരുന്നു ചർച്ച.
ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂൾ കഴിഞ്ഞതിന് ശേഷമാണ് വധഭീഷണി മുഴക്കിയതെന്നാണ് ഷെയ്ൻ പറയുന്നത്. ഇതിന് പിന്നാലെ വിശദീകരണവുമായി ജോബി ജോർജും രംഗത്തെത്തിയതോടെ ഇരുവരും തമ്മിൽ വാക്‌പോര് മുറുകി. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഘടനകൾ ചർച്ചയ്ക്ക് മുൻകൈ എടുക്കുന്നത്. നിർമാതാവ് ജോബി ജോർജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷെയ്ൻ നിഗം രംഗത്തെത്തിയിരുന്നു. ഭീഷണി ഉയർത്തുന്ന വീഡിയോയും പുറത്തു വന്നിരുന്നു. ഷെയ്ൻ നായകനാകുന്ന പുതിയ ചിത്രം വെയിലിന്റെ നിർമാതാവാണ് ജോബി ജോർജ്.
Post Your Comments