കൊച്ചി: പ്രമുഖ നടി മഞ്ജു വാര്യർക്ക് തൊഴിൽ പരമായ പിന്തുണ നൽകുമെന്ന് സിനിമാ താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. അതേസമയം, ഇവർ തമ്മിലുള്ള പ്രശ്നം തൊഴിൽ എന്നതിന് ഉപരിയായാണെന്നും ഇടവേള ബാബു പറഞ്ഞു. അതേസമയം, മഞ്ജുവിന്റെ പരാതിയിൽ ശ്രീകുമാർ മേനോനെതിരെ കേസെടുത്തു. ഡിജിപിയുടെ നിർദ്ദേശ പ്രകാരം തൃശൂർ ഈസ്റ്റ് പോലീസാണ് കേസെടുത്തത്. ജില്ലാ ക്രൈബ്രാഞ്ച് ഡിവൈഎസ്പിയ്ക്കാണ് അന്വേഷണച്ചുമതല.
ALSO READ: നടൻ ഷെയ്ൻ നിഗവും നിർമാതാവ് ജോബി ജോർജും തമ്മിലുള്ള തർക്കം ഒത്തുതീർപ്പായി
എന്നാൽ, മഞ്ജു വാര്യര്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നല്‍കിയ പരാതിയില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് ഫെഫ്ക കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മഞ്ജുവിന്റെ കത്ത് ലഭിച്ചെങ്കിലും ക്രിമിനല്‍ കേസായതിനാല്‍ സംഘടനയ്ക്ക് ഇടപെടാനാകില്ലെന്നും ശ്രീകുമാര്‍ മേനോന്‍ ഫെഫ്ക അംഗമല്ലെന്നും ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഡിജിപിയെ നേരില്‍ കണ്ടാണ് മഞ്ജു പരാതി നല്‍കിയത്. അതിനു പിന്നാലെ ശ്രീകുമാര്‍ മേനോനെതിരായ പരാതിയില്‍ മഞ്ജു വാരിയര്‍ ഫെഫ്കയുടെ പിന്തുണ തേടി. മൂന്നുവരിയില്‍ മാത്രം ഒതുങ്ങുന്ന ഒരു കത്താണ് താരം ഫെഫ്കയ്ക്ക് നല്‍കിയത്.
ALSO READ: ശ്രീകുമാര്‍ മേനോനെതിരെ പൊലീസില്‍ പരാതി നല്‍കിയ നടി മഞ്ജു വാര്യരെ അഭിനന്ദിച്ച് പ്രമുഖ എഴുത്തുകാരി
അതേസമയം, അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ പ്രതികരിച്ചിരുന്നു. താന്‍ എപ്പോഴും മഞ്ജുവിന് പിന്തുണ നല്‍കിയിരുന്നെന്നും എന്നാല്‍ മഞ്ജു തന്നെ തോല്‍പ്പിച്ചു കളഞ്ഞെന്നും തനിക്കും മഞ്ജുവിനും അറിയുന്ന ‘എല്ലാ സത്യങ്ങളും’ അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Post Your Comments