കോട്ടയം: കായിക മേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സംഘാടകരുടെ അറസ്റ്റ് ഉടനുണ്ടാകും. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് അഫീലിന്‍റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി. ജാവലിന്‍, ഹാമര്‍ ത്രോ മത്സരങ്ങളുടെ ചുമതലക്കാര്‍, റഫറിമാര്‍ എന്നിവരുള്‍പ്പെടെ നാല് പേരാണ് പ്രതിപട്ടികയിലുള്ളത്. കോഴിക്കോട്, മലപ്പുറം സ്വദേശികളായ ജോസഫ്, നാരായണന്‍കുട്ടി, കാസിം, മാര്‍ട്ടിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്യാനൊരുങ്ങുന്നത്. ഹാമര്‍, ജാവലിന്‍ ത്രോ മത്സരങ്ങള്‍ ഒരേ സമയം നടത്തിയതാണ് അപകട കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Read also: ഹാമര്‍ തലയില്‍ വീണ് മരിച്ച അഫീലിന്റെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി
നാല് പേരെയും പാലായിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്ത ശേഷമാവും അറസ്റ്റ് രേഖപ്പെടുത്തുക. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം നല്‍കാതെ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഇവരെ ഹാജരാക്കാനാണ് തീരുമാനം. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്.
Post Your Comments