കോട്ടയം: സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് മരിച്ച അഫീലിന്റെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി. ഫോണില്‍ തിരിമറി നടന്നിട്ടുണ്ടെന്ന മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അഫീലിന്റെ ഫോണിലെ കോള്‍ ലിസ്റ്റ് മായ്ച്ചു കളഞ്ഞതായാണ് മാതാപിതാക്കൾ അറിയിച്ചിരുന്നത്. പാലാ സ്റ്റേഷന്‍ ഹൗസ് ഓഫീസറോടും അവർ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
Read also: ജയില്‍ മോചിതനായി തിരിച്ചെത്തിയ ശിവകുമാറിന് ഉജ്വല സ്വീകരണമൊരുക്കി പ്രവർത്തകർ
ഒക്ടോബര്‍ മൂന്ന്, നാല് തിയതികളിലെ മുഴുവന്‍ കോള്‍ ലിസ്റ്റും ഡിലീറ്റ് ചെയ്‌തിരുന്നു. അഫീലിന്റെ ഫോണിന് ഫിംഗര്‍ ലോക്കും പാസ്വേര്‍ഡുമുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്ന സമയത്തോ, എത്തിച്ചതിന് ശേഷമോ അഫീലിന്റെ വിരലടയാളം ഉപയോഗിച്ച് ലോക്ക് തുറന്നെന്നാണ് സംശയം.
Post Your Comments