വയനാട്: വനിതാ പോലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്കൊരുങ്ങി വനിതാ കമ്മീഷന്. വയനാട് എസ്പിയോട് പത്തുദിവസത്തിനകം റിപ്പോർട്ട് നൽകാൻ കമ്മീഷൻ നിർദ്ദേശിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ സൈബർസെല്ലിന്റെ ഭാഗമായി പ്രവർത്തിക്കവേ സഹപ്രവർത്തകരോട് സംസാരിച്ചതിന് ഓഫീസിലെ അഡ്മിനിസ്ട്രേഷന് വിഭാഗം ഉദ്യോഗസ്ഥന് തന്നോട് മോശമായി പെരുമാറിയെന്നും, ഭീഷണിപ്പെടുത്തിയെന്നുമാണ് വനിതാ പോലീസ് ഉദ്യോഗസ്ഥ പരാതി നൽകിയിരിക്കുന്നത്. മേലുദ്യോഗസ്ഥരോട് പരാതിപ്പെട്ടപ്പോള്‍ ഇതേ ഉദ്യോഗസ്ഥന് ഇടപെട്ട് തന്നെ സ്ഥലംമാറ്റിയെന്നും പരാതിയിൽ പറയുന്നു.
Read also: ഹിന്ദു സമാജ് നേതാവായ കമലേഷ് തിവാരിയുടെ കൊലയാളികളുടെ ചിത്രങ്ങള്‍ പുറത്തു വിട്ട് യു പി പൊലീസ്
അതേസമയം പരാതിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതർപുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് ലഭിച്ചതിനുശേഷം തുടർനടപടിയെടുക്കുമെന്നും അധ്യക്ഷ എംസി ജോസഫൈന് പറഞ്ഞു.
Post Your Comments