Latest NewsNewsIndia

പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടി: അതെ ടയറുമായി അടിയന്തിര ലാന്‍ഡിംഗ്;നെഞ്ചിടിപ്പോടെ യാത്രക്കാര്‍

അഹമ്മദാബാദ്• തിങ്കളാഴ്ച രാവിലെ വാരണാസി-അഹമ്മദാബാദ് വിമാനത്തിലെ 77 ഓളം യാത്രക്കാര്‍ക്ക് വിമാനം നിലത്തിറങ്ങിയപ്പോഴാണ് ഒന്ന് ശ്വാസം നേരെ വിടാനായത്. കാരണം, അവരെയും വഹിച്ചുകൊണ്ട് വാരണാസി വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. തുടര്‍ന്ന് വിമാനം അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ ഇന്റർനാഷണൽ വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു.

കുറഞ്ഞ ചെലവിലുള്ള വിമാന സര്‍വീസായ സ്‌പൈസ് ജെറ്റിന്റെ എസ്‌ജി -972 വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. ബോയിംഗ് ബി 737 വിമാനം പറന്നുയര്‍ന്ന ശേഷം റൺവേയിൽ നിന്ന് കണ്ടെത്തിയ ഒരു ടയറിനെക്കുറിച്ച് എടിസി വാരണാസി പൈലറ്റിനെ അറിയിച്ചു. എന്നാല്‍ അസാധാരണതകളൊന്നും കാണാത്തതിനാൽ വിമാനം ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടന്നു.

രാവിലെ 9.10 നാണ് വിമാനം വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടത്. താമസിയാതെ, അടിയന്തര ലാൻഡിംഗിന്റെ ആവശ്യകതയെക്കുറിച്ച് എസ്‌വി‌പി‌ഐ വിമാനത്താവള അധികൃതരെ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 11.04 നാണ് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിന് മുകളിലെത്തിയത്. തുടര്‍ന്ന് വിമാനത്താവള അധികൃതര്‍ അടിയന്തിര ലാന്‍ഡിംഗിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ പാലിക്കുകയും ലാൻഡിംഗിന് വേണ്ട എല്ലാ മുൻകരുതലുകളും ഏർപ്പെടുത്തുകയും ചെയ്തു.

വിമാനം സുരക്ഷിതമായി നിലത്തിറക്കി. തുടര്‍ന്ന് നടത്തിയ പരോശോധനയ്ക്കിടെ പ്രധാന ചക്രങ്ങളിലെ മൂന്നാം നമ്പര്‍ ടയര്‍ പൊട്ടിയതായി കണ്ടെത്തി.

എസ്‌ജി -972 ന് അടിയന്തര ലാൻഡിംഗ് സൗകര്യമൊരുക്കേണ്ടതിനാൽ, അഹമ്മദാബാദില്‍ നിന്നുള്ള നാല് വിമാനങ്ങള്‍ പുറപ്പെടുന്നത് വൈകി. നാസിക്, കൊച്ചി, ഡല്‍ഹി, ഹുബ്ലി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button