Latest NewsNewsIndia

ഇനി ട്രെയിൻ പറ പറക്കും; പുതിയ പദ്ധതി അവതരിപ്പിച്ച് മോദി സർക്കാർ

ന്യൂഡല്‍ഹി: ട്രെയിനുകളുടെ വേഗം കൂട്ടുന്നതിനായി 18,000 കോടിയുടെ പദ്ധതി അവതരിപ്പിച്ച് മോദി സർക്കാർ. ഡല്‍ഹി-മുംബൈ, ഡല്‍ഹി-കൊല്‍ക്കത്ത റൂട്ടുകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനും പദ്ധതിയിൽ തുക മാറ്റി വെച്ചിട്ടുണ്ട്. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ യാദവാണ് ഇക്കാര്യം അറിയിച്ചത്.13-ാമത് ഇന്റര്‍നാഷണല്‍ റെയില്‍വേ എക്യുപ്‌മെന്റ് എക്‌സിബിഷന്റെയും, ഇന്റര്‍നാഷണല്‍ റെയില്‍ കോണ്‍ഫറന്‍സ്-2019ന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു വി.കെ. യാദവ്.

ALSO READ: കാലം ഉയർത്തുന്ന ഏതു വെല്ലുവിളിയെയും അയ്യപ്പൻ അതിജീവിക്കുമെന്നും, സമഭാവനയുടെ വലിയ സന്ദേശമാണ് ശബരിമല നൽകുന്നതെന്നും കുമ്മനം രാജശേഖരൻ

അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക എന്നതിലൂടെ ട്രാക്ക്-സിഗ്നല്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക, ആളില്ലാ ലെവല്‍ ക്രോസിങ്ങുകള്‍ ഒഴിവാക്കുക തുടങ്ങിയവയാണ് ഉദ്ദേശിക്കുന്നത്. ഡല്‍ഹി-മുംബൈ, ഡല്‍ഹി-കൊല്‍ക്കത്ത റൂട്ടുകളില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലും നിര്‍ദിഷ്ട മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് മണിക്കൂറില്‍ 320 കിലോമീറ്ററിലും ക്രമപ്പെടുത്തും. പദ്ധതി പൂര്‍ത്തിയാകാന്‍ നാലുവര്‍ഷം വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: ഒറ്റ ഇരട്ട വാഹന നിയന്ത്രണം: സർക്കാർ തീരുമാനം നവംബർ ഒന്നിന് ഹൈക്കോടതി പരിശോധിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button