ദുബായ്: ഹത്തയിൽ സമഗ്ര വികസന പദ്ധതി പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ട്വിറ്ററിലൂടെയാണ് അദ്ദേഹം പദ്ധതിയെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. പുതിയ പദ്ധതികളുമായി ബന്ധപ്പെട്ട ഒരു വീഡിയോ ദൃശ്യവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
പുതിയ കടൽത്തീരം, തടാകം, പർവത ചരിവുകൾക്കുള്ള ഗതാഗത സംവിധാനം, ഹോട്ടൽ സൗകര്യങ്ങൾ, 120 കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന സൈക്കിൾ പാതകൾ, രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ പർവത പാത തുടങ്ങിയയെല്ലാം അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഹത്തയുടെ വികസനത്തിന് മേൽനോട്ടം വഹിക്കാൻ സ്ഥിരം സമിതിയെ നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു.
ഹത്തയിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു സംയോജിത സാമ്പത്തിക വികസന മാതൃക നിർമ്മിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദമാക്കി. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ കുടുംബങ്ങൾക്കായി ഒരു സവിശേഷ ടൂറിസ്റ്റ് കേന്ദ്രത്തെയാണ് ഹത്ത പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments