Latest NewsKeralaNews

കാലം ഉയർത്തുന്ന ഏതു വെല്ലുവിളിയെയും അയ്യപ്പൻ അതിജീവിക്കുമെന്നും, സമഭാവനയുടെ വലിയ സന്ദേശമാണ് ശബരിമല നൽകുന്നതെന്നും കുമ്മനം രാജശേഖരൻ

കോട്ടയം: കാലം ഉയർത്തുന്ന ഏതു വെല്ലുവിളിയെയും അയ്യപ്പൻ അതിജീവിക്കുമെന്നും, സമഭാവനയുടെ വലിയ സന്ദേശമാണ് ശബരിമല നൽകുന്നതെന്നും മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ. ജീവനും ജീവിതവും കൊടുത്താണ് ശബരിമലയെ നില നിർത്തിയിരിക്കുന്നത്. അയ്യപ്പധർമ്മം എന്നത് കാലം നമുക്കായി കരുതി വെച്ചതാണ്. അതിനെ വികലമായി ചിത്രീകരിക്കേണ്ടതല്ല. കോട്ടയം ജില്ലയിലെ അയ്യപ്പധർമ്മ രഥയാത്രയുടെ രണ്ടാം ദിവസം തിരുനക്കരയിൽ നടന്ന ഭക്തജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ഒറ്റ ഇരട്ട വാഹന നിയന്ത്രണം: സർക്കാർ തീരുമാനം നവംബർ ഒന്നിന് ഹൈക്കോടതി പരിശോധിക്കും

ആചാരങ്ങൾ ഭരണാധികാരികൾക്ക് മാറ്റാൻ ഉള്ളതല്ലെന്നും അദ്ദേഹം വ്യകത്മാക്കി. ശബരിമല കർമ്മസമിതി ജില്ലാ പ്രസിഡന്റ് ശങ്കർ സ്വാമി അദ്ധ്യക്ഷനായി. സൂര്യകാലടി സൂര്യൻ ജയസൂര്യൻ അനുഗ്രഹ പ്രഭാഷണം നടത്തി. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, പിസി ഗിരീഷ്, കൃഷ്ണകുമാർ, ബ്രഹ്മചാരി സുധീർ ചൈതന്യ, നീലകണ്ഠൻ മാസ്റ്റർ, രാജേഷ് നട്ടാശ്ശേരി, എ കേരളവർമ്മ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ALSO READ: അങ്കൻ‌വാഡി ജീവനക്കാരിയുടെ കൊലപാതകം; സയനൈഡ് മോഹന് ശിക്ഷ 24 ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button