കൊച്ചി: പൊളിച്ചു നീക്കുന്ന മരടിലെ ഫ്ളാറ്റുടമകൾക്ക് നഷ്ട പരിഹാര സമിതി ശുപാർശ ചെയ്‌ത പണം ഉടൻ അവരുടെ അക്കൗണ്ടിൽ നിക്ഷേപിക്കും. 141 പേർക്കാണ് നഷ്ടപരിഹാരം നൽകാൻ സമിതി ജസ്റ്റിസ് കെ ബാലകൃഷ്നൻ നായർ കമ്മിറ്റി ശുപാർശ ചെയ്തത്. 38 ഫ്ലാറ്റ് ഉടമകൾക്ക് ആറുകോടി 98 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. തുക ഉടനെ തന്നെ ഫ്ലാറ്റ് ഉടമകളുടെ അക്കൗണ്ടിൽ നിക്ഷേപിക്കും. ബാങ്ക് അക്കൗണ്ട് അടക്കമുള്ള രേഖകൾ ലഭിക്കുമ്പോൾ മറ്റുള്ളവർക്കും തുക അനുവദിക്കും.
നിയമ ലംഘനങ്ങൾ വ്യക്തമായിട്ടും അനധികൃതമായി കെട്ടിടങ്ങൾ നിർമിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ദേവസി അടക്കമുള്ളവർ ഇടപെട്ടിരുന്നുെന്നും ഉദ്യോഗസ്ഥർക്ക് ഒത്താശ ചെയ്തു എന്നും ആരോപണമുണ്ട്. നിർമ്മാണത്തിന് അനുമതി നൽകിയ കാലത്തെ പല രേഖകളും പിന്നീട് പഞ്ചായത്തിൽ നിന്ന് അപ്രത്യക്ഷമായെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി.
മരട് ഫ്ലാറ്റ് കേസിലെ അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും എത്തുകയാണ്. മരടിലെ മുൻ പഞ്ചായത്ത് ഭരണസമിതിയിൽ ഉണ്ടായിരുന്ന 21 അംഗങ്ങളോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസയച്ചു. നാളെ മുതലാണു രണ്ടു പേർ വീതം ഹാജരാകാൻ നോട്ടിസ് കൊടുത്തിരിക്കുന്നത്. ഇവരെ കേസിൽ സാക്ഷികളാക്കും.
Post Your Comments