കുവൈറ്റ്: കുവൈറ്റിൽ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മലയാളി ബാലനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അദാന്‍ ആശുപത്രി സ്റ്റാഫ് നഴ്സ് വിധു ലക്ഷ്മണന്‍റെയും പരേതനായ മജുവിന്‍റെയും മകന്‍ മാധവ് മജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗള്‍ഫ് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ വിദ്യാർത്ഥിയാണ് പതിമൂന്നുകാരനായ മാധവ്. മാധവിന്‍റെ പിതാവ് മജുവും മുൻപ് കുവൈറ്റില്‍ വച്ചുണ്ടായ അപകടത്തില്‍ തന്നെയാണ് മരണപ്പെട്ടത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.
Post Your Comments