തൃശ്ശൂര്‍: സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചികാലസമരത്തിനൊരുങ്ങുന്നു. യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിന് ഒരുങ്ങുന്നത്.
ഇതിന് മുന്നോടിയായി നവംബര്‍ 20-ന് സൂചന പണിമുടക്ക് നടത്തും. 21 മുതല്‍ അനിശ്ചികാല സമരം ആരംഭിക്കാനാണ് ബസുടമകളുടെ തീരുമാനം. തൃശ്ശൂരില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ബസുടമകള്‍ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളും സമരത്തിനുണ്ടാകുമെന്നും ബസുടമകള്‍ അറിയിച്ചു.
വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക എന്നതാണ് ബസുടമകളുടെ പ്രധാന ആവശ്യം. ഇതോടൊപ്പം മിനിമം ചാര്‍ജ്ജ് ഉയര്‍ത്തണമെന്നും ആവശ്യമുണ്ട്. മിനിമം യാത്രാ നിരക്ക് നിലവിലെ എട്ട് രൂപയില്‍ നിന്നും പത്ത് രൂപയായി വര്‍ധിപ്പിക്കണമെന്നതാണ് ബസുടമകള്‍ ഉയര്‍ത്തുന്ന പ്രധാന ആവശ്യം. ഇതോടൊപ്പം പുതിയ ഗതാഗതനയം രൂപീകരിക്കണമെന്നും കെഎസ്ആര്‍ടിസിയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു.
Post Your Comments