ഇടുക്കി: കേരളത്തില്‍ കാന്താരി മുളകിന് വില കുതിക്കുന്നു. കാന്താരിയ്ക്ക് വില കിലോയ്ക്ക് 1000തച്തിന് മുകളിലാണിപ്പോള്‍. കാന്താരി വില കിലോയ്ക്ക് ആയിരം കടക്കാന്‍ കാരണം കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദ്രോഗം തടയാനും കഴിയുമെന്ന കണ്ടെത്തലാണ്. ഇതോടൊപ്പം ചില ആയുര്‍വേദ ഔഷധങ്ങള്‍ക്ക് കാന്താരി പ്രധാന ഘടകമായി മാറിയതും ആവശ്യം വര്‍ധിപ്പിച്ചു.
ഇടുക്കിയില്‍ ധാരാളം കാന്താരി കൃഷി നടക്കുന്നതിനാല്‍ 300-600 രൂപയാണ് കാന്താരിയുടെ വില. മറ്റിടങ്ങളില്‍ വില 1000 – 1200 രൂപ വരെയെത്തി. പൊതുവെ നന്നായി കായ്ക്കുന്ന കുഞ്ഞിച്ചെടിയാണ് കാന്താരി മുളകിന്റേത്. കീടങ്ങളുടെ ആക്രമണ സാധ്യതയും മറ്റു ചെടികളെക്കാള്‍ കുറവാണ്. ഇലപ്പേന്‍ രൂപത്തിലുള്ള ഒരു കീടം ഇലകള്‍ക്കിടയില്‍ വന്നു നിറയുന്നതാണ് പ്രധാന കീടബാധ. പരിഹാരമായി വേപ്പെണ്ണ (10 ലീറ്റര്‍ വെള്ളത്തില്‍ 100 മില്ലി) നേര്‍പ്പിച്ച് തളിക്കുകയോ ഗോമൂത്രം തളിക്കുകയോ ചെയ്താല്‍ മതി. ഇലകള്‍ ചുരുണ്ട് വളര്‍ച്ച മുരടിക്കുന്നതിനു ചുരുണ്ട ഭാഗങ്ങള്‍ മുറിച്ചുമാറ്റി കഞ്ഞിവെള്ളം തളിച്ചുകൊടുത്താല്‍ മാറും.
Post Your Comments