തിരുവനന്തപുരം: കേരളത്തിലെ കനത്ത മഴക്കെടുതി നേരിടാന്‍ ദുരന്തനിവാരണ സേനയുടെ കൂടുതല്‍ സംഘം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കേരളത്തിലെത്തും. ഭുവനേശ്വറിലെ എന്‍ഡിആര്‍എഫ് മൂന്നാം ബറ്റാലിയനില്‍ നിന്നാണ് അഞ്ച് സംഘങ്ങള്‍ ഇന്ന് കേരളത്തിലെത്തും. 36 അംഗങ്ങള്‍ വീതമാണ് ഒരോ ടീമിലും ഉണ്ടാവുക. വ്യോമസേനയുടെ ഐഎല്‍76 വിമാനത്തില്‍ സംഘം കോഴിക്കോടെത്തുക.
ശക്തമായ മഴ ആംരംഭിച്ചതോടെ നിലവില്‍ നാല് ജില്ലകളില്‍ ദേശീയ ദുരന്തനിവാരണ സേനകളെ വിന്യസിച്ചിട്ടുണ്ട്. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് ഇപ്പോള്‍ ദുരന്തനിവാരണസേനയെ വിന്യസിച്ചിരിക്കുന്നത്. നിലവിലുള്ള സംഘത്തെ നയിക്കുന്നത് രണ്ട് മലയാളികളാണ്. ഡെപ്യൂട്ടി കമാന്റന്റ്റുമാരായ വിജയന്‍, വിനോജ് പി ജോസഫ് എന്നിവരാണ് സംഘത്തെ നയിക്കുന്നത്.
കേരളത്തില്‍ അടുത്ത നാല് ദിവസം കൂടി അതിശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസം അതീവ ജാഗ്രതാ നിര്‍ദേശമുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുള്‍പ്പെടെ എല്ലാ വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
Post Your Comments