പത്തനംതിട്ട: കേരളത്തിലെത്തിയ എൻഡിഎഫ് ജവാനെ കാണാനില്ല. പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി എത്തിയ രാജേഷ് രവീന്ദ്രൻ എന്ന ഉദ്യോഗസ്ഥനെയാണ് കാണാതായത്. 38 വയസാണ് പ്രായം. തമിഴ്‌നാട്ടിൽ നിന്നും എത്തി തിരുവല്ല മതിൽഭാഗം സത്രം ഓഡിറ്റോറിയത്തിൽ ക്യാമ്പ് ചെയ്യുന്ന സംഘാംഗങ്ങളിലെ ഡ്രൈവറായിരുന്നു ഇദ്ദേഹം.
ഒരു മാസം മുൻപാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. സംഘാംഗത്തെ കാണാതായെന്ന് ചൂണ്ടിക്കാട്ടി ഇന്ന് വൈകിട്ടോടെ എൻ ഡി ആർ എഫ് ഇൻസ്‌പെക്ടർ തിരുവല്ല പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Read Also: ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും വേരുകൾ ആഴ്ന്ന് കിടക്കുന്നത് ഹിന്ദു മതത്തിൽ; ഗുലാം നബി ആസാദ്
Post Your Comments