ബംഗളൂരു: ഇന്ത്യയില്‍ മാത്രമല്ല, ലോകം മുഴുവനും ലക്ഷങ്ങള്‍ അനുയായികളായുള്ള
കല്‍ക്കി എന്ന വിജയകുമാര്‍ ഭഗവാനായി സ്വയം അവതരിച്ചതും കോടികളുടെ ആസ്തിയും. പുറത്തുവന്നിരിക്കുന്നത് കല്‍ക്കിയുടെ അവിശ്വസനീയ കഥകളാണ്. ഭക്തിയുടെ മറവില്‍ കോടികളുടെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സുകള്‍, ഇതിലൂടെ കണക്കില്‍പ്പെടാതെ അക്കൗണ്ടിലെത്തുന്നത് കോടികളാണ്. കഴിഞ്ഞദിവസം ആശ്രമങ്ങളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് കല്‍ക്കി ഭഗവാന്റെ പൊയ്മുഖം ജനങ്ങള്‍ മനസിലാക്കിയത്. 500കോടിയുടെ കള്ളസ്വത്താണ് കഴിഞ്ഞ ദിവസത്തെ റെയ്ഡില്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. ലോത്താകമാനം പതിനാല് ദശലക്ഷം അനുയായികള്‍ കല്‍ക്കിയ്ക്ക് ഉണ്ടെന്നാണ് കരുതുന്നത്.
കല്‍ക്കിയെ കുറിച്ച് ഒരു ഫ്‌ളാഷ് ബാക്ക്…
ആന്ധ്രയിലെ വെല്ലൂര്‍ ജില്ലയില്‍ 1949ല്‍ ജനിച്ച വിജയകുമാറാണ് ഇന്ന് ലോകമെങ്ങും അറിയുന്ന കല്‍ക്കി ഭഗവാനായത്. കൊച്ചു കല്‍ക്കിക്ക് ആറുവയസുള്ളപ്പോള്‍ കുടുംബം ചെന്നൈയിലേക്ക് താമസം മാറി. അതോടെ പഠനം ചെന്നൈയിലെ ഡോണ്‍ബോസ്‌കോ സ്‌കൂളിലായി. ചെന്നൈ ഡി.ജി വൈഷ്ണവ് കോളേജില്‍ നിന്ന് മാത്തമാറ്റിക്‌സില്‍ ബിരുദം നേടി. 1977ല്‍ പത്മാവതിയെ വിവാഹം ചെയ്തു. അപ്പോഴെങ്ങും വിജയകുമാര്‍ ആള്‍ ദൈവമായി അറിയപ്പെട്ടിരുന്നില്ല.
1984ല്‍ ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ജീവാശ്രം സ്‌കൂള്‍ സ്ഥാപിച്ചതോടെയാണ് വിജയകുമാറില്‍ നിന്ന് കല്‍ക്കി എന്ന ആള്‍ദൈവത്തിലേക്കുള്ള വളര്‍ച്ച തുടങ്ങിയത്. അന്ന് അറിയപ്പെട്ടിരുന്നത് ശ്രീ ഭഗവാന്‍ എന്നായിരുന്നു. എല്ലാത്തിനും കൂട്ടായി പത്മാവതിയും ഉണ്ടായിരുന്നു. സ്‌കൂളിലെ കുട്ടികളെല്ലാം അമ്മ എന്നാണ് അവരെ വിളിച്ചിരുന്നത്. കുട്ടികള്‍ക്ക് ഔപചാരികമായ വിദ്യാഭ്യാസത്തിനൊപ്പം തത്വശാസ്ത്രം, ആത്മീയത തുടങ്ങിയവയെക്കുറിച്ച് അറിവുനല്‍കുകയായിരുന്നു സ്‌കൂള്‍ സ്ഥാപിച്ചതിന്റെ ലക്ഷ്യം. തൊട്ടടുത്ത ഗ്രാമങ്ങളിലുള്ള മുന്നൂറോളം കുട്ടികള്‍ക്കാണ് ഇവിടെ പ്രവേശനം നല്‍കിയത്. അവര്‍ക്കുവേണ്ട എല്ലാ സഹായങ്ങളും നല്‍കിയതോടെ ശ്രീ ഭഗവാന്‍ ഗ്രാമവാസികളുടെ കണ്‍കണ്ട ദൈവമായി. ശ്രീ ഭഗവാന്റെ പ്രവൃത്തികളില്‍ ചിലര്‍ സംശയം ഉയര്‍ത്തിയെങ്കിലും കാര്യമുണ്ടായില്ല. ഇതിനിടെ സ്‌കൂളിലെ ചില കുട്ടികള്‍ക്ക് അതിന്ദ്രീയ ജ്ഞാനം ലഭിച്ചെന്ന വാര്‍ത്ത പുറത്തുവന്നു. ജ്ഞാനം ലഭിച്ചതോടെ അവര്‍ക്ക് ദൈവങ്ങളുമായി നേരിട്ട് സംവദിക്കുവാന്‍ കഴിഞ്ഞുവെന്ന് പ്രചരിപ്പിച്ചു. ഇതിലൂടെ തന്റെ വളര്‍ച്ചയായിരുന്നു കല്‍ക്കി ലക്ഷ്യമിട്ടത്.
പത്തുവര്‍ഷം കഴിഞ്ഞ് സ്‌കൂള്‍ പൂട്ടി. സമൂഹത്തിന് മൊത്തത്തില്‍ ആത്മീയ വിദ്യാഭ്യാസം നല്‍കിയെങ്കിലേ കാര്യമുള്ളൂ എന്നും അതിനാലാണ് സ്‌കൂള്‍ പൂട്ടിയതെന്നുമാണ് പറഞ്ഞിരുന്നത്. ജീവാശ്രം സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമാണ് ആത്മീയ വിദ്യാഭ്യാസ പരിപാടിക്ക് നേതൃത്വം നല്‍കിയിരുന്നത്. ഇതില്‍ പങ്കെടുത്ത ചിലര്‍ക്കും അതിന്ദ്രീയ ജ്ഞാനം ലഭിച്ചതായി പ്രചാരണമുണ്ടായി. വെള്ളക്കുതിരയെ പൂട്ടിയ രഥത്തില്‍ വരുന്ന ദൈവത്തെയാണ് അവര്‍ ദര്‍ശിച്ചതത്രേ. ആ ദൈവത്തിന് ശ്രീ ഭഗവാന്റെ മുഖമായിരുന്നു എന്നായിരുന്നു പ്രചാരണം. അങ്ങനെയാണ് കല്‍ക്കി ഭഗവാന്‍ എന്ന പേര് ചാര്‍ത്തിക്കിട്ടിയത്.
പിന്നീടുള്ള വളര്‍ച്ച കണ്ണടച്ചുതുറക്കും വേഗത്തിലായിരുന്നു. ആന്ധ്രയിലും തമിഴ്‌നാട്ടിലുമടക്കം രാജ്യത്തിന്റെ പലയിടങ്ങളിലും ആശ്രമങ്ങള്‍ സ്ഥാപിച്ചു. ഒപ്പം ആത്മീയ, തത്വശാസ്ത്ര പഠനങ്ങള്‍ക്കായി കാമ്പസുകളും. ഇവിടേക്ക് വിദ്യാര്‍ത്ഥികളുടെ ഒഴുക്കായിരുന്നു. അതോടെ പ്രശസ്തി കടല്‍ കടന്നു. ഇതിനിടെ സൗഖ്യ പരിപാടികള്‍ നടത്താന്‍ വിവിധ ട്രസ്റ്റുകളും സ്ഥാപിച്ചു. വിദേശ രാജ്യങ്ങളിലും ബ്രാഞ്ചുകള്‍ ഉണ്ടായി. അതോടെ കോടിക്കണക്കിന് രൂപയാണ് കല്‍ക്കിയുടെ കൈകളിലേക്കെത്തിയത്. അതോടെ ആശ്രമങ്ങള്‍ പലതും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളെ തോല്‍പ്പിക്കുന്ന തരത്തിലായി.
അതിനിടെ മകന്‍ എന്‍.കെ.വി കൃഷ്ണ റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍ രംഗത്തേക്കുകൂടി ചുവടുവച്ചു. രാഷ്ട്രീയക്കാരുമായും ഉന്നത ഉദ്യോഗസ്ഥരുമായുള്ള അടുപ്പവും ഇതിന് തുണയായി. പല ഉന്നതരുമായും ബന്ധം സ്ഥാപിച്ചത് കല്‍ക്കിയുടെ മകനായിരുന്നു എന്നാണ് അറിയുന്നത്. വിവിധ വിദേശ ഇടപാടുകാരില്‍ നിന്നുമായി ചൈന, യുഎസ്, സിംഗപ്പൂര്‍, യു.എ.ഇ എന്നിവിടങ്ങളിലുള്ള കല്‍ക്കിയുടെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനികള്‍ പണമിടപാടുകള്‍ നടത്തിയിരുന്നു. ഇതിന്റെ തെളിവ് ആദായ നികുതി റെയ്ഡില്‍ കണ്ടെത്തിയിരുന്നു.
Post Your Comments