മുന്‍ കോണ്‍ഗ്രസ് രാജ്യസഭാ അംഗം കെ സി രാമമൂര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു

ബംഗളൂരു: മുന്‍ കോണ്‍ഗ്രസ് രാജ്യസഭാ അംഗം ബിജെപിയില്‍ ചേര്‍ന്നു. മുന്‍ കോണ്‍ഗ്രസ് രാജ്യസഭാ അംഗമായിരുന്ന കെ സി രാമമൂര്‍ത്തിയാണ് ബിജെപി പാളയത്തിൽ എത്തിയത്. ഒക്ടോബര്‍ 16 നാണ് രാമമൂര്‍ത്തി തന്റെ രാജ്യസഭാ അംഗത്വം രാജി വെച്ചത്. രാജ്യ സഭാ സ്പീക്കര്‍ വെങ്കയ്യ നായിഡുവാണ് രാമമൂര്‍ത്തിയുടെ രാജി അംഗീകരിച്ചത്. കര്‍ണ്ണാടകയിലെ ബിജെപി ജനറല്‍ സെക്രട്ടറിമാരായ ഭൂപേന്ദര്‍ യാദവ്, അരുണ്‍ സിംഗ് എന്നിവര്‍ രാമമൂര്‍ത്തിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

ALSO READ: നാലര ലക്ഷം ജീവനക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്ന ഏഴാം ശമ്പള കമ്മീഷന്‍ ഇനി ജമ്മുവിലും ലഡാക്കിലും

കോണ്‍ഗ്രസ് രാജ്യസഭാ അംഗങ്ങളായ ഭുവനേശ്വര്‍ കലിത, സജ്ഞയ് സിംഗ് എന്നിവര്‍ രാജ്യസഭാ അംഗത്വം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാമമൂര്‍ത്തിയും രാജി വെച്ചത്. രാജി സമയത്തു തന്നെ അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന് അറിയിച്ചിരുന്നു.

ALSO READ: ഇരു സൈന്യങ്ങൾക്കുമായി ഏർപ്പെടുത്തിയിരിക്കുന്ന ആശയവിനിമയ സംവിധാനങ്ങൾ വഴി അപേക്ഷയുടെ അടവുനയവുമായി പാക്കിസ്ഥാൻ

സമാജ് വാദി പാര്‍ട്ടി രാജ്യ സഭാ അംഗങ്ങളായ നീരജ് ശേഖര്‍, സുരേന്ദ്ര സിംഗ് നഖര്‍, സഞ്ജയ് സേത് എന്നിവര്‍ ബിജെപിയില്‍ ചേരുന്നതിനായി തങ്ങളുടെ രാജ്യ സഭാ അംഗത്വം രാജിവെച്ചിരുന്നു. പിന്നീട് ബിജെപി പ്രതിനിധികളായി വീണ്ടും രാജ്യസഭയില്‍ അംഗത്വം നേടി. അടുത്തിടെയായി നിരവധി നേതാക്കളാണ് ബിജെപിയില്‍ ചേരുന്നത്.

Share
Leave a Comment