മുംബൈ: അടുത്ത ഐപിഎൽ സീസണ്‍ മത്സരങ്ങളിൽ പുതിയ മാറ്റങ്ങൾക്ക് സാധ്യത. പകല്‍ നടക്കുന്ന മത്സരങ്ങളുടെ എണ്ണം കുറയ്ക്കാൻ ബിസിസിഐ ശ്രമിക്കുന്നുവെന്നാണ് റിപ്പോർട്ട്. ശനി, ഞായര്‍ ദിവസങ്ങളിലാണ് നിലവിൽ പകല്‍ മത്സരങ്ങള്‍ നടന്നിരുന്നത്. വൈകീട്ട് നാല് മണിക്ക് ആരംഭിക്കുന്ന മത്സരങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെടാറുണ്ടെന്നും, അത് താരങ്ങളെ ബാധിക്കുന്നുണ്ടെന്നുമുള്ള പരാതികൾ ഉയർന്നിരുന്നു . ഈ പ്രതിസന്ധി മറികടക്കാനാണ് ബിസിസിഐ തയ്യാറെടുക്കുന്നത്.
Also read : ദക്ഷിണാഫ്രിക്കയെ മൂന്നാം ടെസ്റ്റിലും വീഴ്ത്തി, ഇന്ത്യ പരമ്പര തൂത്തുവാരി
മത്സരങ്ങൾ കുറയ്ക്കുന്നതിലൂടെ ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കും. 45 ദിവസങ്ങളിലായിട്ടു നടക്കുന്ന ഐപിഎല്‍, പുതിയ സമ്പ്രദായം വരുന്നതോടെ 60 ദിവസം നീണ്ടുനില്‍ക്കും. എങ്കിൽ അടുത്ത വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 30 വരെയായിരിക്കും ഐപിഎല്‍ ടൂർണമെന്റ്.
Post Your Comments