
അബുദാബി: വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ഭർത്താവിന്റെ കള്ളത്തരം കണ്ടുപിടിച്ച ശേഷം വിവാഹമോചനം ചെയ്‌ത് ഭാര്യ. വിവാഹിതയായി രണ്ട് വർഷത്തിന് ശേഷമാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ടത്. ഇവർക്ക് ആറ് മാസം പ്രായമുള്ള ഒരു മകനും ഉണ്ട്. വിവാഹ സമയത്ത് തന്നെ ജോലി സ്ഥലത്ത് കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുമെന്നും മറ്റും യുവാവ് യുവതിയോട് വ്യക്തമാക്കിയിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് മറ്റ് യുവതികളോടൊപ്പം യുവാവിന്റെ ചിത്രങ്ങൾ കാണാൻ തുടങ്ങിയതോടെയാണ് യുവതിക്ക് സംശയമായത്. ഇതിനിടെ ഭർത്താവിനെ മറ്റൊരു യുവതിക്കൊപ്പം കണ്ടതായി ഒരു സുഹൃത്ത് വിളിച്ചുപറഞ്ഞതോടെ യുവതിക്ക് സംശയം ഇരട്ടിയായി.
തുടർന്ന് യുവതി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമ്മിച്ച ശേഷം ഭർത്താവുമായി ചാറ്റ് ചെയ്യാൻ തുടങ്ങി. മറ്റേതോ യുവതിയാണെന്ന ധാരണയിൽ യുവാവ് ചാറ്റ് ചെയ്യുകയും ഒരു രാത്രി ഒരുമിച്ച് താമസിക്കാമെന്ന വാഗ്‌ദാനത്തിൽ വീഴുകയും ചെയ്‌തു. തുടർന്ന് താൻ ആണ് ചാറ്റ് ചെയ്‌തതെന്ന് യുവതി ഭർത്താവിനോട് വെളിപ്പെടുത്തുകയും വിവാഹമോചനം വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
Post Your Comments