ലഡാക്ക്: ചൈനീസ് അതിർത്തിയ്ക്ക് സമീപം ഇന്ത്യ നിർമ്മിച്ച പാലം കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. ചൈനീസ് അതിർത്തിയോടു ചേർന്ന കാറക്കോറം ചുരത്തിനടുത്തുള്ള ദൗലത്ത് ബേഗ് ഓൾഡിയെയും ലേയിലെ ദാർബുക്കിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ റോഡിന്റെ ഭാഗമായാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ഷെയോക്ക് നദിയ്ക്ക് കുറുകെയാണ് പാലം. രണ്ടുവട്ടം മഹാവീര ചക്ര നേടിയ കേണൽ ചെവാങ് റിൻചെന്റെ പേരാണ് പാലത്തിനിട്ടിരിക്കുന്നത്.
തദ്ദേശവാസികളുടെ യാത്രാ സമയം പകുതിയായി കുറയ്ക്കുകയും അതിർത്തി പ്രദേശങ്ങളുടെയും ഗ്രാമങ്ങളുടെയും വികസനത്തിനും ഈ പാലം സഹായിക്കും. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ നിർമ്മിച്ച ഈ പാലം 70 ടൺ വാഹനങ്ങളുടെ യാത്രയ്ക്ക് വരെ സഹായകമാണ്.
Post Your Comments