Latest NewsNewsIndia

റെയിൽവേയുടെ ചരിത്രത്തിലാദ്യമായി യാത്രക്കാർക്ക് നഷ്ടപരിഹാരവുമായി തേജസ്

ലക്‌നൗ: റെയിൽവേയുടെ ചരിത്രത്തിലാദ്യമായി യാത്രക്കാർക്ക് നഷ്ടപരിഹാരവുമായി തേജസ് എക്സ്പ്രസ്. ലക്‌നൗവിൽ നിന്ന് ഡൽഹിയിലേക്ക് പോയ 451 യാത്രക്കാർക്കും തിരികെയുള്ള റൂട്ടിൽ സഞ്ചരിച്ച അഞ്ഞൂറോളം ആളുകൾക്കുമാണ് 250 രൂപ നഷ്ടപരിഹാരം ലഭിക്കുക. രണ്ടു മണിക്കൂറോളം വൈകിയതിനുള്ള നഷ്ടപരിഹാരമാണിത്. ലക്‌നൗവിൽ നിന്ന് പുലർച്ചെ 6.10-ന് പുറപ്പെടേണ്ടിയിരുന്ന തീവണ്ടി, 8.55-നാണ് യാത്ര തുടങ്ങിയത്. 12.25-ന് എത്തേണ്ടതിനുപകരം വൈകീട്ട് 3.40-നാണ് എത്തിയത്. ഇതോടെ മടക്കയാത്രയും വൈകി. വൈകിയതിന് ക്ഷമാപണക്കുറിപ്പോടുകൂടി യാത്രക്കാർക്ക് അധികമായി ചായയും ഭക്ഷണവും അധികൃതർ നൽകിയിരുന്നു.

Read also: അടിവസ്ത്ര പാക്കറ്റിൽ പൊടിയാക്കി മാറ്റിയ 4 കിലോഗ്രാം സ്വർണവുമായി എയർഹോസ്റ്റസ് പിടിയിൽ

യാത്രക്കാർക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള ലിങ്ക് അവരുടെ മൊബൈൽഫോണിലേക്ക് അയച്ചിട്ടുണ്ടെന്ന് ഐ.ആർ.സി.ടി.സി.യുടെ ലഖ്‌നൗ ചീഫ് റീജണൽ മാനേജർ അശ്വനി ശ്രീവാസ്തവ അറിയിച്ചു.ലക്ഷ്യസ്ഥാനത്ത് പറഞ്ഞസമയത്ത് എത്താനായില്ലെങ്കിൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button