ന്യൂഡല്‍ഹി: വീണ്ടും തമിഴ് ഭാഷയെ പ്രശംസയില്‍ മൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ് ഭാഷ ഏറെ മനോഹരമാണെന്നും തമിഴ് ജനത വ്യത്യസ്തരാണെന്നുമാണ് മോദി അഭിപ്രായപ്പെട്ടത്. ഒരു ജനതയുടെ ഊര്‍ജ്ജത്തെയും സംസ്‌കാരത്തെയും പരിപോഷിപ്പിച്ച ലോകത്തിലെ ഏറ്റവും പുരാതനമായ ഭാഷയില്‍ ആത്മപ്രകാശനം നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ALSO READ: ബഹിരാകാശനിലയത്തിലേക്ക് വിളിച്ച് ട്രംപ് പറഞ്ഞത് ആന മണ്ടത്തരം; തിരുത്തി ജെസീക്ക മെയര്‍
തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി നടത്തിയ അനൗദ്യോഗിക ഉച്ചകോടിക്കിടെ രചിച്ച ഹിന്ദി കവിതയുടെ തമിഴ് പരിഭാഷ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ഇതിന് അഭിനന്ദനവുമായി തമിഴ് നടന്‍ വിവേക്, സിനിമാ നിര്‍മാതാവ് ധനഞ്ജയന്‍ തുടങ്ങി നിരവധിയാളുകളാണ് രംഗത്തെത്തിയത്. ധനഞ്ജയന്റെ അഭിനന്ദനത്തിനുള്ള മറുപടിയായാണ് മോദി ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചത്.
ഇതിന് മുന്‍പ് തമിഴ്‌നാട് സന്ദര്‍ശന വേളയിലും മോദി തമിഴിനെ പ്രകീര്‍ത്തിച്ച് സംസാരിച്ചിരുന്നു. ഭാരതത്തിലെ ഏറ്റവും പ്രാചീനമായ ഭാഷയാണ് തമിഴെന്നന്നും അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ താന്‍ തമിഴില്‍ സംസാരിച്ചിരുന്നുവെന്നും, അമേരിക്കയിലും തമിഴിന്റെ കീര്‍ത്തി എത്തിച്ചുവെന്നുമാണ് മോദി പറഞ്ഞത്. അണ്ണാ ഡിഎംകെയും ബിജെപിയും സംഘടിപ്പിച്ച പാര്‍ട്ടി പരിപാടിക്കിടെയായിരുന്നു മോദിയുടെ പ്രസ്താവന.
Post Your Comments