Latest NewsNewsInternational

ബഹിരാകാശനിലയത്തിലേക്ക് വിളിച്ച് ട്രംപ് പറഞ്ഞത് ആന മണ്ടത്തരം; തിരുത്തി ജെസീക്ക മെയര്‍

ന്യൂയോര്‍ക്ക്: ദിവസങ്ങള്‍ക്ക് മുന്‍പാണ് രണ്ട് അമേരിക്കന്‍ വനിതകള്‍ ബഹിരാകാശത്ത് നടന്ന് ചരിത്രത്തിന്റെ ഭാഗമായത്.നാസയുടെ ബഹിരാകാശ യാത്രികരായ ജെസീക്ക മെയര്‍, ക്രിസ്റ്റിന കോക്ക് എന്നിവരാണ് വനിതകള്‍ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഇവര്‍ ചരിത്രദൗത്യം പൂര്‍ത്തിയാക്കിയതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഫോണ്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.

എന്നാല്‍ ഈ ഫോണ്‍സന്ദേശത്തിനിടെ ട്രംപിന് പറ്റിയ അബദ്ധവും അത് തിരുത്തിക്കൊടുത്ത ബഹിരാകാശ യാത്രികയുടെ വാക്കുകളുമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ‘ഒരു സ്ത്രീ ബഹിരാകാശ നിലയത്തിനു പുറത്തിറങ്ങുന്നത് ഇത് ആദ്യമായാണ്,’ എന്നാണ് ഡൊണാള്‍ഡ് ട്രംപ് തെറ്റായി പറഞ്ഞത്. സത്യത്തില്‍ അവര്‍ കൈവരിച്ച നേട്ടം എന്താണെന്ന് പ്രസിഡന്റിന് വ്യക്തമായി അറിയില്ലായിരുന്നു.

ALSO READ: ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ തീപിടിച്ചു; നവജാതശിശു വെന്തുമരിച്ചു; 5 കുട്ടികള്‍ക്ക് പൊള്ളലേറ്റു

യഥാര്‍ത്ഥത്തില്‍ ബഹിരാകാശനിലയത്തിന് പുറത്ത് വനിതകള്‍ എത്തുന്നത് ഇത് ആദ്യമായല്ല. 15 വനിതകള്‍ ഇതുവരെ ബഹിരാകാശ നിലയത്തിന് പുറത്ത് നടന്നിട്ടുണ്ട്. എന്നാല്‍ അപ്പോഴെല്ലാം അവര്‍ക്കൊപ്പം പുരുഷനും കൂടെയുണ്ടായിരുന്നു എന്നതാണ് പ്രത്യേകത.

എന്നാല്‍ ജെസീക്ക മെയറായിരുന്നു ട്രംപിന്റെ വാക്കുകള്‍ തിരുത്തി കൊടുക്കാന്‍ തയ്യാറായത്. കുറേ ക്രെഡിറ്റ് എടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, ഇതിനു മുന്‍പ് മറ്റ് നിരവധി വനിതാ ഗവേഷകര്‍ ബഹിരാകാശ നടത്തം നടത്തിയിട്ടുണ്ട്. എന്നാല്‍ ഒരേ സമയം രണ്ട് സ്ത്രീകള്‍ പുറത്ത് ഉണ്ടായിരിക്കുന്നത് ഇതാദ്യമാണെന്നും മെയര്‍ ട്രംപിനോട് പറഞ്ഞു.

ALSO READ: സിലിയുടെ കൊലപാതകം; അമ്മയുടെ മരണത്തിന് പിന്നില്‍ ജോളി തന്നെയാണെന്നുറപ്പിച്ച് മകന്‍, നിര്‍ണായക മൊഴി പുറത്ത്

മാര്‍ച്ചിലാണ് ക്രിസ്റ്റീന കോച്ച് മാര്‍ച്ചിലാണ് നിലയത്തില്‍ എത്തിയത്. ഇതുവരെ മൂന്ന് തവണയാണ് അവര്‍ നിലയത്തിന് പുറത്ത് നടന്നത്. ജസീക്ക മെയര്‍ ആഴ്ചകള്‍ക്ക് മുമ്പ് മാത്രമാണ് നിലയത്തില്‍ എത്തിയത്. റഷ്യന്‍ ബഹിരാകാശയാത്രികയായ സ്വെറ്റ്ലാന സാവിറ്റ്സ്‌കായണ് ആദ്യമായി ബഹിരാകാശ നടത്തം നടത്തിയ വനിത. 1984ല്‍ ആയിരുന്നു ഈ ദൗത്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button