KeralaLatest NewsNews

സിലിയുടെ കൊലപാതകം; അമ്മയുടെ മരണത്തിന് പിന്നില്‍ ജോളി തന്നെയാണെന്നുറപ്പിച്ച് മകന്‍, നിര്‍ണായക മൊഴി പുറത്ത്

താമരശ്ശേരി: കൂടത്തായി കൊലപാതക കേസില്‍ സിലി സെബാസ്റ്റ്യന്റെ (43) മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക മൊഴിയുമായി സിലിയുടെ മകന്‍. സിലിയുടെ മരണത്തിന് പിന്നില്‍ ജോളി തന്നെയാണെന്ന സംശയം ദൃഢമാക്കുന്നതായിരുന്നു ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകാതെ സിലി – ഷാജു ദമ്പതികളുടെ പതിനാറുകാരനായ മകന്‍ നല്‍കിയ മൊഴി. 2016 ജനുവരി 11-ന് സിലി മരിച്ച ദിവസം പത്താം ക്ലാസ് വിദ്യാര്‍ഥിയായ മൂത്തമകന്‍ ആശുപത്രിയില്‍ നടന്ന സംഭവങ്ങളുടെ ദൃക്‌സാക്ഷിയായിരുന്നു.

ALSO READ:  കേരളത്തില്‍ പത്ത് ദിവസം കനത്ത മഴ : കന്യാകുമാരി തീരത്ത് ചക്രവാത ചുഴി : അതിശ്തമായ ചുഴലിക്കാറ്റും ആഞ്ഞടിയ്ക്കാന്‍ സാധ്യത

താമരശ്ശേരി പാരിഷ് ഹാളില്‍ നടന്ന ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം സമീപത്തെ സ്വകാര്യ ദന്താശുപത്രിയില്‍ പിതാവ് ഷാജുവിന്റെ പല്ല് കാണിക്കാന്‍ പോയതായി കുട്ടി മൊഴിനല്‍കി. അന്ന് ഷാജുവിനൊപ്പം താനും മാതാവ് സിലിയും ജോളി, ജോളിയുടെ ഇളയ മകന്‍ റൊണാള്‍ഡോ എന്നിവരും പോയതായും അവിടെയെത്തിയപ്പോള്‍ സിലി ഒരു ചെറിയ അസ്വസ്ഥത പ്രകടിപ്പിച്ചതായും മൊഴിയിലുണ്ട്. അപ്പോള്‍ ബാഗില്‍ സൂക്ഷിച്ച കുപ്പിയിലെ കുടിവെള്ളം ജോളി സിലിയുടെ വായില്‍ പകര്‍ന്ന് നല്‍കിയെന്നും രണ്ട് കുപ്പികളുണ്ടായിരുന്നതില്‍ പ്രത്യേകം സൂക്ഷിച്ച ചെറിയ കുപ്പിയില്‍ നിന്നാണ് വെള്ളമെടുത്ത് നല്‍കിയതെന്നും കുട്ടി പറഞ്ഞു. വെള്ളം കുടിച്ചപാടെ സിലിയുടെ ബോധം മറഞ്ഞുതുടങ്ങി. അപ്പോള്‍ അപസ്മാരത്തിനുള്ളതെന്ന് പറഞ്ഞ് ഒരു ഗുളികകൂടി ജോളി സിലിക്ക് നല്‍കിയെന്നും തുടര്‍ന്ന് സിലി ജോളിയുടെ മടിയിലേക്ക് ചായുകയായിരുന്നുവെന്നും മകന്‍ നല്‍കിയ മൊഴിയിലുണ്ട്. വടകര കോസ്റ്റല്‍ സി.ഐ. ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള സംഘത്തോടാണ് സിലിയുടെ മരണദിവസം നടന്ന സംഭവത്തെക്കുറിച്ച് കുട്ടി വെളിപ്പെടുത്തിയത്. തന്റെ ഇളയ സഹോദരി ആല്‍ഫൈന്റെ മരണം സംഭവിച്ചും സിലിയുടെ മകന്‍ മൊഴി നല്‍കിയിട്ടുണ്ട്. ആല്‍ഫൈന്‍ അവശനിലയിലായ ദിവസം അവള്‍ക്ക് നല്‍കാന്‍ ഷാജുവിന്റെ സഹോദരിയുടെ കൈയില്‍ ജോളി ഇറച്ചിക്കറിയില്‍ മുക്കിയ ബ്രെഡ് നല്‍കുന്നത് കണ്ടെന്നും കുട്ടി പറഞ്ഞു.

ALSO READ: കള്ളവോട്ട് തടയാന്‍ കനത്ത സുരക്ഷ; മഞ്ചേശ്വരത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം സംവിധാനം

അതേസമയം, പിതാവ് ഷാജുവുമായുള്ള വിവാഹശേഷം ജോളിയുടെ ഭാഗത്തുനിന്ന് തനിക്ക് മാനസികമായും ശാരീരികമായും ഉപദ്രവം നേരിട്ടുവെന്ന് പതിനാറുകാരന്‍ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. ജോളി തന്നെ ഉപദ്രവിച്ചിരുന്നെന്നും കൂടത്തായിലെ വീട്ടില്‍ ഒരു അപരചിതനോടെന്നപോലെയാണ് പെരുമാറിയതെന്നും മൊഴിയിലുണ്ട്. സിലിയുടെ മരണശേഷം പൊന്നാമറ്റത്തെ വീട്ടിലായിരുന്നു ആദ്യം താമസിച്ചിരുന്നത്. ജോളിയുടെ സമീപനത്തെക്കുറിച്ച് പറഞ്ഞിരുന്നെങ്കിലും ഷാജുവിന്റെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമുണ്ടായില്ല. പിന്നീട് പുലിക്കയത്തെ വീട്ടിലേക്ക് മടങ്ങിയെന്നും കൊലപാതക പരമ്പരയുടെ വിവരമറിഞ്ഞതിനു ശേഷം സിലിയുടെ ബന്ധുവായ സേവ്യര്‍മാഷിന്റെ വീട്ടിലേക്ക് മാറിത്താമസിക്കുകയായിരുന്നെന്നും കുട്ടി മൊഴി നല്‍കി.

ALSO READ : ജോളിയുടെ ജീവിതം മുഴുവനും നിഗൂഡമായ രഹസ്യങ്ങള്‍ : ആഡംബര ജീവിതത്തിന് ലക്ഷങ്ങള്‍ : സ്വന്തമെന്ന് പറഞ്ഞ് ഓടിച്ചിരുന്നത് സുഹൃത്തുക്കളുടെ ആഡംബര കാറുകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button