മഞ്ചേശ്വരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ കള്ളവോട്ട് തടയാനായി കനത്ത സുരക്ഷ. ജില്ലാകലക്ടര്‍ സജിത് ബാബുവിന്റെ നേതൃത്വത്തില്‍ ബൂത്തുകള്‍ നിരീക്ഷിക്കുന്നതിനായി കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളെ നിരീക്ഷിക്കുന്നതിനാണ് ഇവിടെ പ്രത്യേക കണ്‍ട്രോള്‍ റൂം സംവിധാനം ഒരുക്കിയിട്ടുള്ളത്. മഞ്ചേശ്വരത്ത് ആകെയുള്ള 198 ബൂത്തുകളില്‍ ഏറ്റവും പ്രശ്നബാധിതമായ 20 ഇടങ്ങളിലാണ് ഇത്തരത്തിലുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളത്. ഇതുകൂടാതെ മുഴുവന്‍ ബൂത്തുകളിലും വീഡിയോ റെക്കോര്‍ഡിങ് സംവിധാനവും ഉണ്ട്.
ബൂത്തുകളില്‍ ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങളോ കള്ളവോട്ട് ചെയ്യാനുള്ള ശ്രമങ്ങളോ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ആ ബൂത്തിലെ ഓഫീസര്‍മാരെ അറിയിക്കാനും ബൂത്തില്‍ ഡ്യൂട്ടിയിലുള്ള പോലീസിനെ അറിയിക്കാനുമുള്ള ഫോണ്‍ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. കള്ളവോട്ട് തടയുന്നതിനായി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍, റിട്ടേണിംഗ് ഓഫീസര്‍, അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ടേറ്റ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേത സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. വെബ് കാസ്റ്റിംഗ് നടക്കുന്ന ബൂത്തുകളെ നീരിക്ഷിക്കുവാനുള്ള സജീകരണങ്ങളും ഇവിടെയുണ്ട്. പോളിംഗ് ഏജന്റിനെയും പോളിംഗ് ഓഫീസര്‍മാരെയും വോട്ടര്‍മാരെയും കൃത്യമായി നിരീക്ഷിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
Post Your Comments