KeralaLatest NewsNews

വിവാഹബന്ധനത്തിന് ഒറ്റ യോഗ്യത മതി…ആണും പെണ്ണും എന്നത്… മിശ്രവിവാഹത്തെ കുറിച്ച് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാഷിബുവിന് പറയാനുള്ളത്

കലാഷിബു

മിശ്രവിവാഹം പ്രോത്സാഹിപ്പിക്കണോ??

രണ്ടു ജാതിയിൽ , മതത്തിൽ പെട്ട കുട്ടികൾ, ഞങ്ങൾ പ്രണയത്തിലാണ് ,
വിവാഹം കഴിയ്ക്കണം..
മിസ്സിന്റെ സപ്പോർട്ട് ഉണ്ടാകണം എന്ന് പറയുമ്പോൾ
നെഞ്ചിൽ ഒരു തീയാണ്..

എന്റെ മോൾടെ അച്ഛനും ഞാനും അങ്ങനെ വിവാഹം കഴിച്ചവർ ആയിരുന്നല്ലോ…

ശെരിയാണ്,
എല്ലാം പറയാൻ ഒരു കൂട്ടുകാരൻ..,
കൂട്ടുകാരി !!
അവിടെ
സൗഹൃദത്തിന് ,
ജാതിയും മതവും ഇല്ല…

പക്ഷെ , ഒരിക്കൽ , കൂട്ടുകാരൻ മാറി ഭാര്തതാവ് ആയി തീരുമ്പോൾ,..അല്ലേല്
കാമുകി മാറി ഭാര്യ ആയി വരുമ്പോൾ കഥ മാറുക ആണ്…

വീട്ടുകാർ നടത്തി കൊടുത്തേയ്ക്കും ..
പക്ഷെ ,പിന്നീട്
അവിടെ ജാതി , മതം , അതിലേറെ എന്റെ വീട്ടുകാരുടെ രീതി ഇങ്ങനെ ,
അല്ലേൽ ഞങ്ങളുടെ ആചാരം ഇതാണ്..,!
എന്നൊക്കെ ഉള്ള ജല്പനങ്ങൾ അട്ടഹാസങ്ങളും അലര്ച്ചകളും ആയി തീർന്നേക്കാം..!.

രണ്ടു വ്യ്ക്തികൾ തമ്മിലല്ല ,
ഇരു കുടുംബങ്ങൾ തമ്മിലുള്ള ചേർച്ചയാണ് വിവാഹബന്ധം എന്ന് പിന്നെ അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറഞ്ഞു തുടങ്ങും …
ഒരുതരം കശാപ്പു ശാല ആയി മാറും ദാമ്പത്യം..

പല കേസുകളിലും ശ്രദ്ധിക്കാറുണ്ട്…
നമ്മുടെ സമൂഹത്തിൽ
വിദ്യാസമ്പന്നർ എന്ന് അവകാശപ്പെടുന്ന വ്യക്തികളാകും ,
ഏറ്റവും കൂടുതൽ പ്രാകൃതമായ സങ്കുചിത മനഃസ്ഥിതി പ്രകടമാകുക..

ഭൂതകാലം ഓർക്കരുത് എന്നാണ്.. പക്ഷെ, നല്ല ഓർമ്മകൾ മുന്നോട്ടുള്ള ജീവിതത്തിനു കരുത്താണ് എങ്കിൽ
ഇടയ്ക്ക് അതിലൊന്ന് തൊട്ടു തലോടണം..

മോൾടെ അച്ഛനോടൊത്ത്, വിവാഹമോചനത്തിന്റെ മുൻപുള്ള പത്തോന്പത് വർഷങ്ങളിൽ
മലയിന്കീഴ് എന്നൊരു അദേഹത്തിന്റെ അച്ഛന്റെ നാട്ടിൽ ഇടയ്ക്ക് പോകുമ്പോൾ
ഇവർക്ക് അറിയില്ലേ….എന്റെ ജാതി ഇവരിൽ താഴെ ആണെന്ന് അതിശയിച്ചിട്ടുണ്ട്..

ചില കുത്തി നോവുകള് മനസ്സിൽ നീറ്റി , അതി കഠിനമായ നിരാശ നിറഞ്ഞ നേരത്ത് വല്ലോരു കാലം എങ്കിലും അങ്ങോട്ട് ചെല്ലുമ്പോൾ കിട്ടുന്ന തണവ് അത്രയും വിലപ്പെട്ടത് ആയിരുന്നു..
ഒരുപാട് ഇഷ്‌ടമുള്ള യാത്രയായിരുന്നു അങ്ങോട്ട്.. ❤
അവിടത്തെ നിഷ്കളങ്കരായ അല്പം വിദ്യാഭ്യാസവും കുറച്ചു പണവുമുള്ള ആളുകളുടെ നിറഞ്ഞ സ്നേഹവും കരുതലും അനുഭവിക്കുമ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ട്.. :
വിദ്യാഭ്യാസം ഉയർന്നു എന്നത് കൊണ്ട് നേരും നെറിവും തിരിച്ചറിവും ഉണ്ടാകണമെന്നില്ല എന്ന്.. ❤

ഒത്തുപോകാൻ പറ്റാത്ത സാഹചര്യങ്ങളിൽ ചേക്കേറാനൊരു മുത്തശ്ശി മുറിയുണ്ടായിരുന്നു..
ആദ്യമൊന്നും എന്നെ ഇഷ്‌ടമായിരുന്നില്ല മീനാക്ഷി അമ്മുമ്മയ്ക്കു എങ്കിലും ഒടുവിൽ, ഓർമ്മതെറ്റലിൽ മരിക്കും വരെ, എന്നോട് സ്നേഹമായിരുന്നു…

മുത്തശ്ശിയുടെ ഇളയ മകൾക്കും ഭാര്തതാവിനും ഒപ്പമാണ് വർഷങ്ങൾക്കു മുൻപ് വിവാഹം കഴിഞ്ഞു എന്റെ ജനനജാതിയിൽ നിന്നും വേറിട്ട ആ ഇടത്തത്തിലേയ്ക്ക് യാത്ര തിരിച്ചത്..
ദാമ്പത്യം ഒഴിച്ച് വിടാനൊരു മദ്ധ്യസ്ഥ ആയി വന്നു, യാത്ര പറയും നേരം എന്നെ പുണർന്നു ഉമ്മ തന്ന ബിന്ദു ആന്റി വിദ്യാഭ്യാസത്തിന്റെ ഉന്നത കുലത്തിൽ പെട്ടവർ ആയിരുന്നു..

മുഷിഞ്ഞ ഓർമ്മയുടെ ഭാണ്ഡക്കെട്ടുകൾ തുറക്കാതെ ഇരിക്കാൻ ഇതൊക്കെ എന്നും ഹൃദത്തിൽ ഉണ്ടാകണമല്ലോ..

ഒരു നേർകാഴ്ച പറയട്ടെ..
നമ്മുടെ സമൂഹത്തിൽ
പണത്തിനു മേൽ എല്ലാ മാമൂലുകളും മാറ്റി മറിയ്ക്കും…
പണമാണ് പലപ്പോഴും മനസ്സുകളുടെ രാഷ്ട്രീയം..

അതില്ല എങ്കിൽ പിന്നെ ജീവിതം
ഒരു ചൂതുകളിയാ …!!

ഇത്തരം ഒരുപാട് പ്രശ്നങ്ങൾ അതിജീവിക്കാൻ കെൽപ്പുണ്ടേൽ .
ചങ്കുറ്റമുണ്ടെൽ..
വിവാഹബന്ധനത്തിനു ഒറ്റ യോഗ്യത മതി…
ആണും പെണ്ണും എന്നത്…!

ആചാരങ്ങളും മാമൂലുകളും അവനവന്റെ സൗകര്യത്തിൽ ആണെന്ന് പറയാൻ നട്ടെല്ല് ഉണ്ടാകണം..
ഭോഷന്മാരുടെ വിശ്വാസത്തെ തള്ളിക്കളഞ്ഞു ,
ഒരുമിച്ചു ഒരേ ചിന്തയോട് കൂടി ജീവിതാവസാനം വരെ നിൽക്കാമോ..?
എങ്കിൽ ജാതിയും മതവും ഒക്കെ വെറും തോന്നലാണ്..!

ആണും പെണ്ണും ഒരേപോൽ
അദ്ധ്വാനിച്ചു ജീവിതം തുടങ്ങുന്നു എങ്കിൽ ഇതൊക്കെ എളുപ്പമാണ്..
പ്രതിസന്ധികൾ രൂക്ഷമായാലും…
ശെരിയെന്നു തോന്നുന്ന പാതയിൽ നടന്നു നീങ്ങാൻ ആത്മവിശ്വാസം വേണമല്ലോ..
മുന്നോട്ട് നീങ്ങാൻ, വിവാഹം കഴിക്കാൻ ഉണ്ടായ അതേ നിലപാട് കൂടെ ഉണ്ടാകും…

shortlink

Related Articles

Post Your Comments

Related Articles


Back to top button