ഫ്‌ലോറിഡ: ഒഴിവുസമയങ്ങളില്‍ മീന്‍ പിടിക്കാനിറങ്ങുന്നത് പലര്‍ക്കും ഒരു വിനോദമാണ്. എന്നാല്‍ ചൂണ്ടയില്‍ വലിയൊരു മത്സ്യം കുടുങ്ങിയാലോ? അതില്‍പരം സന്തോഷം പിന്നെ മറ്റൊന്നുണ്ടാകില്ല. എന്നാല്‍ താന്‍ പിടിച്ച മത്സ്യത്തെ തിരികെ പുഴയിലേക്ക് തന്നെ വിടുന്ന ഒരു ആണ്‍കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
‘നീ തിരിച്ചുപോയി കൂടുതല്‍ നന്നായി വളരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു” – എന്നാണ് ഈ കുട്ടി മത്സ്യത്തെ തിരികെ വിട്ടുകൊണ്ട് പറയുന്നത്.
ഫ്‌ലോറിഡക്കാരനായ കെമാരിയാണ് ആ ആണ്‍കുട്ടി. അടുത്തിടെ അച്ഛനോടൊപ്പം മത്സ്യബന്ധനം നടത്തുകയായിരുന്നു അവന്‍. ഏഴ് പൗണ്ട് വലുപ്പമുള്ള ഒരു വലിയ മീന്‍ അവരുടെ ചൂണ്ടയില്‍ കുടുങ്ങി. കെമാരി മത്സ്യവുമായി നില്‍ക്കുന്ന വീഡിയോ പിതാവ് തന്നെയാണ് പകര്‍ത്തിയത്.ഇതുവരെ അവന്‍ പിടിച്ചതില്‍ ഏറ്റവും വലിയ മത്സ്യമായിരുന്നു അത്. അതിനാല്‍ തന്നെ വലിയ സന്തോഷത്തോടെയാണ് കെമാരി ആ മത്സ്യത്തെ പിടിച്ചിരുന്നതും. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അവന്‍ ആ മത്സ്യത്തെ തിരികെ പുഴയിലേക്ക് വിടാന്‍ തീരുമാനിക്കുകയായിരുന്നു. ഈ സുന്ദരി മീനിനെ ഞാന്‍ വെള്ളത്തിലേക്ക് തിരിച്ചു വിടുന്നു എന്ന് പറഞ്ഞ് അവന്‍ അതിന്റെ മുതുകില്‍ തലോടുന്നതും വീഡിയോയില്‍ ഉണ്ട്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഈ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. നിരവധി പേരാണ് കെമാരിയുടെ നന്മനിറഞ്ഞ മനസിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്.
Post Your Comments