റാഞ്ചി: ടെസ്റ്റ് ക്രിക്കറ്റിലും നേട്ടങ്ങൾ സ്വന്തമാക്കി മുന്നേറി ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത് ശർമ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ തന്റെ ആദ്യ ഇരട്ട സെഞ്ചുറിയാണ് രോഹിത് സ്വന്തമാക്കിയത്. 243 പന്തിൽ 28 ഫോറും അഞ്ച് സിക്സും സഹിതമാണ് രോഹിത് ടെസ്റ്റിലെ കന്നി ഡബിൾ സെഞ്ചുറി അടിച്ചെടുത്തത്. ശേഷം 212 റൺസിൽ രോഹിത് ഔട്ട് ആയി. അതോടൊപ്പം തന്നെ പരമ്പരയിലെ മൂന്നാം സെഞ്ചുറിയും, ടെസ്റ്റ് കരിയറിലെ ആറാം സെഞ്ചുറിയും രോഹിത് സ്വന്തമാക്കിയിരുന്നു. ടെസ്റ്റിൽ രോഹിത് ശർമ ആദ്യമായി ഓപ്പണറായി കളിക്കുന്നു എന്ന പ്രത്യേകതയും ഈ പരന്പരയ്ക്ക് ഉണ്ട്.
Take a bow, HITMAN ??
An absolutely sensational innings from @ImRo45 as he brings up his double ton here in Ranchi. pic.twitter.com/zqLCCfQzqX
— BCCI (@BCCI) October 20, 2019
മത്സരത്തിലേക്ക് വരുമ്പോൾ രോഹിതിന് കരുത്തായി അജിന്‍ക്യ രഹാനെ (115) സെഞ്ചുറിയും നേടിയിട്ടുണ്ട്. മായങ്ക് അഗര്‍വാള്‍ (10), ചേതേശ്വര്‍ പൂജാര (0), വിരാട് കോലി (12) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് 39 റണ്‍സിനിടെ മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. ശേഷം രഹാനയെ ഒപ്പം ചേർത്ത് രോഹിത് ആണ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് എത്തിച്ചത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 419 റൺസ് ഇന്ത്യ നേടിയിട്ടുണ്ട്.
Also read : ഐഎസ്എല്ലിന്റെ ആറാം പതിപ്പിന് ഇന്ന് കിക്കോഫ്
Post Your Comments