Latest NewsIndiaNews

ദീപാവലി ആഘോഷ സമയത്ത് ജെയ്‌ഷെ ഭീകരർ ആക്രമണം നടത്താൻ പദ്ധതി; അതീവ സുരക്ഷയോടെ ഡല്‍ഹി

ന്യൂഡല്‍ഹി: ദീപാവലി ആഘോഷ സമയത്ത് പാക്കിസ്ഥാൻ ജെയ്‌ഷെ മുഹമ്മദ് ഭീകരർ ഡല്‍ഹിയില്‍ ആക്രമണം നടത്താൻ പദ്ധതി. ഇതോടെ ഡൽഹിയിലെ സുരക്ഷ ശക്തമാക്കി. രഹസ്യാന്വേഷണ വിഭാഗമാണ് ഇത് സംബന്ധിച്ച വിവരം കൈമാറിയത്. 15 ജില്ലകള്‍ക്കും സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എട്ടു ജില്ലകളിലെ 425 കെട്ടിടങ്ങളില്‍ ഇരുന്നൂറെണ്ണം അതീവ സുരക്ഷ മേഖലയായി കണക്കാക്കിയിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.

ALSO READ: മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് അസുഖ ബാധിതര്‍ക്കായുള്ള പ്രത്യേക ചികിത്സാ പദ്ധതിക്ക് ഭരണാനുമതി

മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയിലെ തന്ത്രപധാന മേഖലകളില്‍ സുരക്ഷ ശക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെടെയുള്ള 400 കെട്ടിടങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫിസിനു പുറമെ രാഷ്ട്രപതി ഭവന്‍സേനാ ഭവന്‍, പാര്‍ലമെന്റ് ഹൗസ് എന്നിവങ്ങളിലും സുരക്ഷ ശക്തമാക്കി.

ALSO READ: കനത്ത മഴ: പ്രാദേശിക പ്രളയങ്ങള്‍ക്കും മലയോര മേഖലയിൽ മലവെള്ളപ്പാച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത

ജില്ലയിലെ പോലിസ് സ്‌റ്റേഷനുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പോലിസ് സ്‌റ്റേഷനുകളിലേക്ക് അന്യാ വാഹനങ്ങള്‍ക്ക് പ്രവേശന അനുമതി നിഷേധിച്ചിട്ടുണ്ടെന്നും ജില്ലാ പോലിസ് സുപ്രണ്ട് ഐഷ് സിംഗാള്‍ വ്യക്തമാക്കി. എന്നാൽ ഭീകരാക്രമണ ഭീഷണിയില്ലെന്നും ദീപാവലിയോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button