തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിൽ ബി ജെ പിയെ പിന്തുണച്ച് ഓര്‍ത്തഡോക്സ് വൈദികര്‍. സഭയ്ക്ക് പ്രയാസമുണ്ടായപ്പോള്‍ എല്‍.ഡി.എഫും, യു.ഡി.എഫും തിരിഞ്ഞു നോക്കിയില്ലെന്നും ഒരു കാരണ വശാലും ഈ രണ്ടു മുന്നണികൾക്കും വോട്ടു ചെയ്യരുതെന്നും ഓര്‍ത്തഡോക്സ് സഭയിലെ രണ്ട് വൈദികര്‍ വ്യക്തമാക്കി.
ALSO READ: ഉന്നത വിദ്യാഭ്യാസ മന്ത്രി ജലീലിനെതിരെ അധികാര ദുർവിനിയോഗത്തിൻറെ കൂടുതൽ തെളിവുകൾ പുറത്ത്
അങ്കമാലി സെന്റ് മേരിസ് ചര്‍ച്ചിലെ വികാരി ഫാ.കെ.കെ. വര്‍ഗീസ് കരിമ്ബനയ്ക്കലും (പഴെതോട്ടംപള്ളി സഹവികാരി) മലങ്കരസഭയുടെ മാനേജിങ് കമ്മിറ്റി അംഗമായ ഫാ.കെ.കെ. തോമസുമാണ് വാര്‍ത്തസമ്മേളനം നടത്തിയത്. മലങ്കരസഭക്ക് പ്രയാസമുണ്ടായപ്പോള്‍ ന്യായമായ സഹായം എല്‍.ഡി.എഫ്- യു.ഡി.എഫ് േനതാക്കളില്നിന്ന് കിട്ടിയില്ല. അവിടെ നിയമവാഴ്ചയെയാണ് സര്‍ക്കാര്‍ അട്ടിമറിച്ചത്. എന്നാൽ പ്രതിസന്ധിഘട്ടത്തില്‍ മലങ്കരസഭയെ ബി.ജെ.പി സഹായിച്ചിട്ടുണ്ട്. അവർ കൂട്ടിച്ചേർത്തു.
കോടതിവിധികളുടെ മുകളില്‍ അടയിരിക്കുന്ന ഭരണകൂടമാണ് ഇന്നുള്ളത്. പ്രതിസന്ധിഘട്ടത്തില്‍ രാഷ്ട്രീയക്കാരില്‍നിന്ന് ന്യായമായ സഹായം സഭക്ക് ലഭിച്ചിട്ടില്ല. കോടതി അന്ത്യശാസനം നല്‍കിയപ്പോഴാണ് പിറവംപള്ളിയില്‍ ഉത്തരവ് നടപ്പാക്കാന്‍ െപാലീസ് ശ്രമിച്ചത്. വിശ്വാസികള്‍ നീതിനിര്‍വഹണത്തില്‍ വിശ്വസിക്കുന്നവരാണ്. അതിനാല്‍ സഭയെ ഉപദ്രവിക്കുന്ന എല്‍.ഡി.എഫിനും യു.ഡി.എഫിനും വോട്ട് ചെയ്യരുതെന്നാണ് തെന്റ നിലപാടെന്നും ഫാ.കെ.കെ. വര്‍ഗീസ് പറഞ്ഞു. സഭ വക്താവ് ഡോ. എബ്രഹാം കോടാലാട്ട് ഇറക്കിയ വാര്‍ത്തക്കുറിപ്പില്‍ സഭയെ ഉപദ്രവിച്ചവരെ വിശ്വാസികള്‍ തിരിച്ചറിയണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ: മുൻനിര ടെലികോം കമ്പനികൾക്ക് തിരിച്ചടി; വരിക്കാർ കുറയുമ്പോഴും നേട്ടം കൊയ്ത് ജിയോ
ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ യു.ഡി.എഫ് നേതാക്കള്‍ ഇത്തവണ സഭാകേന്ദ്രങ്ങളില്‍ വോട്ടഭ്യര്‍ഥിച്ച് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന േനതാവ് അഡ്വ. ഡാനിയും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Post Your Comments